എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധ ജലം ഇനി സ്വപ്‌നങ്ങളിൽ മാത്രം ; കേന്ദ്ര ജലവിതരണ പദ്ധതി കേരളത്തിന് നഷ്ടപ്പെട്ടേക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: നാലു വർഷം കൊണ്ട് എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലമെത്തിക്കാൻ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന ജൽജീവൻ മിഷൻ പദ്ധതി കേരളത്തിന് നഷ്ടപ്പെട്ടേക്കും. വ്യവസ്ഥയനുസരിച്ചു സംസ്ഥാനം മുടക്കുന്ന തുകയ്ക്കു തുല്യമായ തുകയാണു കേന്ദ്രം നൽകുക. എന്നാൽ സംസ്ഥാന വിഹിതമായി ചെലവഴിക്കാൻ തൽക്കാലം പണമില്ല. കേന്ദ്രാവിഷ്‌കൃത ദേശീയ ഗ്രാമീണ ജലവിതണ പദ്ധതി(എൻആർഡിഡബ്ല്യുപി)യിൽ സംസ്ഥാനം കൊടുത്തു തീർക്കാനുള്ള 170 കോടിയുടെ കരാർ ബില്ലുകളാണു കുടിശിക വരുത്തിയത്. ഇതിനു പുറമേ പുതിയ പദ്ധതി നടപ്പാക്കാൻ സംസ്ഥാനതല നിരീക്ഷണ സമിതി രൂപീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷം അനുവദിച്ച 170 കോടിയുടെ പഴയ […]