ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ കക്കൂസ് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധർ ; മാലിന്യം തള്ളുന്നത് വ്യാപകമായിട്ടും നടപടി എടുക്കാതെ നഗരസഭ അധികൃതർ; കൈക്കൂലി കൊടുത്താൽ കോട്ടയത്ത് എന്തും നടക്കും
തേർഡ് ഐ ബ്യൂറോ കോട്ടയം : ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ കക്കൂസ് മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധർ. ഇതോടെ ഇതുവഴിയുള്ള യാത്ര ദുരിതപൂർണ്ണമാണ്. റോഡിൽ കക്കൂസ് മാലിന്യം ഉൾപ്പടെയുള്ള തള്ളിയിട്ടും നഗരസഭാ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നും ആരോപണവും ഉണ്ടായിട്ടുണ്ട്. നിരവധി കാൽനടയാത്രക്കാരുൾപ്പെടെയുള്ള ദിനംപ്രതി കടന്നുപോകുന്ന റോഡിലാണ് സാമൂഹ്യവിരുദ്ധരുടെ ഈ ക്രൂരത. ബൈപ്പാസ് റോഡിൽ നിന്നും ഈരയിൽക്കടവിലേക്ക് പോകുന്ന വഴിയിലും കോടിമതയിൽ നിന്നു വരുമ്പോൾ ബൈപ്പാസ് റോഡിലേക്ക് കയറുന്ന വഴിയിലുമാണ് മാലിന്യം തള്ളിയിരിക്കുന്നത്. കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നതിനാൽ മൂക്കുപൊത്താതെ ഇതുവഴി സഞ്ചരിക്കാനും […]