video
play-sharp-fill

റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധത്തിന് ശേഷം ഏഷ്യയില്‍ തായ്വാനും ചൈനയും തമ്മില്‍ യുദ്ധത്തിന് സാധ്യത? ആശങ്കയില്‍ ലോകരാജ്യങ്ങള്‍

സ്വന്തം ലേഖകൻ ഡല്‍ഹി: റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധത്തിന് ശേഷം ഏഷ്യയില്‍ തായ്വാനും ചൈനയും തമ്മില്‍ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ആശങ്ക പ്രകടിപ്പിച്ചു. ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ആഗോള ഭീഷണി ഉയര്‍ത്തുന്നതിനാല്‍ ജപ്പാനുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ (നാറ്റോ) സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് ആവശ്യപ്പെട്ടു. കിഴക്കന്‍ ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ജപ്പാനിലാണ് അദ്ദേഹം. തായ്വാനിലെ ചൈനയുടെ ആക്രമണം യുക്രെയ്നിലെ റഷ്യയെപ്പോലെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ നാറ്റോ സംഘടനകള്‍ ജപ്പാനുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. […]