അർദ്ധരാത്രിയിൽ കാക്കനാട്ടെ ഫ്‌ളാറ്റ് വളഞ്ഞത് നാൽപതോളം പൊലീസുകാർ ; ഉദ്ഘാടനം ചെയ്യാത്ത വൈറ്റില മേൽപ്പാലത്തിലേക്ക് വാഹനങ്ങൾ കടത്തിവിട്ട വീ ഫോർ കേരള നേതാവ് നിപുൺ ചെറിയാനെ കുടുക്കിയത് പൊലീസ് അതിസാഹസികമായി : കേസെടുത്തിരിക്കുന്നത് പൊതുമുതൽ നശിപ്പിക്കൽ കുറ്റം ചുമത്തി
സ്വന്തം ലേഖകൻ കൊച്ചി: ഉദ്ഘാടനം ചെയ്യാത്ത കൊച്ചി വൈറ്റില മേൽപ്പാലത്തിലേക്ക് വാഹനങ്ങൾ കടത്തിവിട്ടതിന് വി ഫോർ കേരള കോർഡിനേറ്റർ നിപുൺ ചെറിയാൻ ഉൾപ്പെടെ മൂന്നുപേർ പൊലീസ് പിടിയിൽ. നാൽപതോളം പൊലീസുകാർ അർധരാത്രി കാക്കനാട്ടെ ഫ്‌ളാറ്റ് വളഞ്ഞാണ് നിപുണിനെ ചെറിയാനെ അറസ്റ്റ് ചെയ്തത്. […]