തെരഞ്ഞെടുപ്പ് കാലത്ത് വി.എസ് റീലോഡഡ്…! കിടന്ന് പോയെന്ന് പറഞ്ഞവർക്ക് മറുപടിയായി വാക്‌സിൻ സ്വീകരിക്കാൻ വി.എസ് എത്തിയത് നടന്ന് ; കുത്തിവയ്ക്കുമ്പോൾ ആ മുഖത്ത് തെളിഞ്ഞത് പ്രതീക്ഷയുടെ കിരണവും ; രണ്ടാം ഡോസ് കൂടി എടുത്താൽ പുന്നപ്ര സമരനായകൻ വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകും
സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നേരിട്ടെത്തി കോവിഡ് വാക്‌സിൻ സ്വീകരിച്ച വി.എസിന്റെ ചിത്രമാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. വി എസ്. കിടന്നുപോയെന്ന് പറഞ്ഞവർക്കുള്ള മറുപടിയായി വി എസ് നടന്നാണ് വാക്‌സിൻ സ്വീകരിക്കാൻ ആശുപത്രിയിൽ എത്തിയത്. ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായിരിക്കെ ആരോഗ്യ പരമായ കാരണങ്ങളാൽ വി എസ്.തത്സ്ഥാനം ഒഴിഞ്ഞിരുന്നു. വിവാദങ്ങൾക്കിടയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന ഘട്ടത്തിൽ വി.എസിന്റെ അഭാവം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് വി.എസിന്റെ തിരിച്ചു വരവ് പ്രഖ്യാപനം പോലെ കോവിഡ് വാക്‌സിൻ എടുക്കാൻ വി എസ്. ജനറൽ ആശുപത്രിയിലേക്ക് […]