തലയറ്റ് പോകാറായ പൂച്ചക്കുഞ്ഞിനെ അറപ്പോടെ നോക്കി ജനങ്ങള്‍; ചോരയൊലിപ്പിച്ച് കിടന്ന ജഡം വീണ്ടും വാഹനം കയറി അരഞ്ഞ് പോകാതെ എടുത്ത് മാറ്റിയത് ഫാത്തിമ; മനുഷ്യത്വത്തിന്റെ നേര്‍ചിത്രങ്ങള്‍ പകര്‍ത്തി ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ ജിഷ്ണു പൊന്നപ്പന്‍; ചിത്രങ്ങള്‍ വൈറല്‍
വിഷ്ണു ഗോപാൽ കോട്ടയം: സെന്‍ട്രല്‍ ജംഗ്ഷനില്‍ വാഹനം ഇടിച്ച് ചത്ത പൂച്ചക്കുഞ്ഞിന്റെ അനാഥമായ ജഡം വീണ്ടും വാഹനങ്ങൾ കയറി അരഞ്ഞു പോകാതെ കാത്ത് ഫാത്തിമ. തലയറ്റ് പോകാറായ പൂച്ചക്കുഞ്ഞിന്റെ ജഡത്തെ അറപ്പോടെ മറ്റുള്ളവർ മാറി നിന്ന് നോക്കിയപ്പോൾ യാതൊരു മടിയും കൂടാതെ കൈകൊണ്ട് എടുത്ത് മാറ്റുകയായിരുന്നു ഫാത്തിമ. സഹഹീവി സ്നേഹത്തിന്റെ കനിവ് നിറഞ്ഞ ഈ നിമിഷം ക്യാമറയിൽ പകർത്തിയിരിക്കുകയാണ് ദേശാഭിമാനി കോട്ടയം യൂണിറ്റ് ഫോട്ടോഗ്രാഫർ ജിഷ്ണു പൊന്നപ്പൻ. ” കനിവോലും പെണ്മനസ്സ്.. വാഹനം ഇടിച്ചോ കയറിയോ മരിച്ചതാണ് ഈ പൂച്ചക്കുട്ടി ..വീണ്ടും വാഹനങ്ങൾ കയറി […]