play-sharp-fill

തലയാഴത്ത് കാർഷിക മൂല്യ വർധിത ഉത്പാദന കേന്ദ്രം യാഥാർത്ഥ്യമാകുന്നു ;മൂല്യവർധിത ഉത്പന്നങ്ങൾ പഞ്ചായത്തിന്റെ പ്രത്യേക ബ്രാൻഡായി വിപണിയിലേക്ക്; കുടുംബശ്രീ അംഗങ്ങൾക്ക് രജിസ്ട്രേഷനിലൂടെ പദ്ധതിയുടെ ഭാഗമാകാം

സ്വന്തം ലേഖകൻ കോട്ടയം: വൈക്കം തലയാഴത്ത് കാർഷിക മൂല്യവർധിത ഉത്പാദന വിപണന കേന്ദ്രം യാഥാർഥ്യമാകുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷൻ, തലയാഴം ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ ജില്ലാ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. ഗ്രാമീണ കാർഷിക വിഭവങ്ങളായ കപ്പ, ഏത്തക്കാ, നെല്ല്, ചക്ക, തേങ്ങ, പഴവർഗങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനത്തിനും വിപണനത്തിനുമായാണ് ഉദ്പാദന യൂണിറ്റ് സ്ഥാപിക്കുന്നത്. കർഷകരിൽനിന്നു നേരിട്ടും അല്ലാതെയും കാർഷിക വിഭവങ്ങൾ ഉത്പാദന യൂണിറ്റിൽ എത്തിക്കും. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന മൂല്യവർധിത ഉത്പന്നങ്ങൾ പഞ്ചായത്തിന്റെ പ്രത്യേക ബ്രാൻഡായി വിപണിയിൽ എത്തിക്കും. […]