video
play-sharp-fill

അനധികൃത സ്വത്ത് സമ്പാദനം : കെ.എം ഷാജിയുടെ വീട്ടിൽ നിന്നും വിദേശ കറൻസികളും വിജിലൻസ് കണ്ടെത്തി ; പിടിച്ചെടുത്ത നാണയങ്ങൾ കുട്ടികളുടെ ശേഖരമെന്ന വിശദീകരണവുമായി ഷാജി

സ്വന്തം ലേഖകൻ കണ്ണൂർ : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ.എം.ഷാജി എംഎൽഎയുടെ വീട്ടിൽ വിജിലൻസ് പരിശോധനയിൽ അരക്കോടിക്കൊപ്പം വിദേശ കറൻസികളും കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ വീട്ടിലാണ് വിജിലൻസ് പരിശോധന നടത്തിയത്. ഇതിൽ കോഴിക്കോട്ടെ വീട്ടിൽ നിന്നുമാണ് വിദേശ കറൻസികൾ വിജിലൻസ് കണ്ടെത്തിയത്. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ഷാജിയുടെ വീട്ടിൽ ഒരുമിച്ചാണ് വിജിലൻസ് പരിശോധന നടത്തിയത്. വിജിലൻസിന്റെ പരിശോധനയിൽ എംഎൽഎ ആയതിന് ശേഷം 28 തവണ കെ.എം. ഷാജി വിദേശയാത്രകൾ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വിജിലൻസ് കണ്ടെത്തിയ വിദേശ […]