വെജിറ്റേറിയൻ ഹോട്ടലിൽ കയറി ചിക്കൻ ഫ്രൈഡ് റൈസ് ആവശ്യപ്പെട്ടു ; ഇല്ലെന്നു പറഞ്ഞതോടെ ‘കലിപ്പിലായി’; ചിക്കനില്ലെങ്കിൽ വേണ്ട എഗ്ഗ് എടുത്തോളാനായി പിന്നീട് ; രണ്ടുമില്ലെന്ന് പറഞ്ഞതോടെ ‘അടിയുണ്ടാക്കി’ പോലീസുകാർ
സ്വന്തം ലേഖകൻ ചെന്നൈ: വെജിറ്റേറിയൻ ഹോട്ടലിൽ കയറി ചിക്കൻ ഫ്രൈഡ് റൈസ് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി പോലീസുകാർ. ചെന്നൈ താംബരത്തെ ഒരു റെസ്റ്ററെന്‍റിലാണ് സംഭവം. വെജിറ്റേറിയൻ ഹോട്ടലില്‍ കയറി ചിക്കന്‍, എഗ്ഗ് ഫ്രൈഡ് റൈസ് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞതിനാണ് പൊലീസുകാര്‍ പ്രശ്നം ഉണ്ടാക്കിയത്. കോണ്‍സ്റ്റബിള്‍മാരായ രണ്ട് പൊലീസുകാര്‍ ഒരുമിച്ചാണ് ഹോട്ടലില്‍ എത്തിയത്. അവര്‍ ആദ്യം ചിക്കൻ ഫ്രൈഡ് റൈസ് ചോദിച്ചപ്പോള്‍ ചിക്കൻ വിഭവങ്ങള്‍ ഇല്ലെന്ന് ഹോട്ടല്‍ ജീവനക്കാരൻ മറുപടി നല്‍കി. ഇതോടെ പൊലീസുകാര്‍ എഗ്ഗ് ഫ്രൈഡ് റൈസ് ചോദിച്ചു. അതും ഇല്ലെന്ന് പറഞ്ഞതോടെ പൊലീസുകാര്‍ വഴക്കുണ്ടാക്കുകയായിരുന്നു. […]