video
play-sharp-fill

വട്ടിയൂർക്കാവിൽ ജനങ്ങൾ മാറി ചിന്തിക്കും, പാലാ ആവർത്തിക്കും ; ഇ. പി ജയരാജൻ

സ്വന്തം ലേഖിക തിരുവനന്തപുരം : വട്ടിയൂർക്കാവ് മണ്ഡലത്തിൽ പാലാ ആവർത്തിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. നിലവാരം കുറഞ്ഞ പ്രസ്താവനയിലൂടെ കോൺഗ്രസ് അധപതിച്ചുവെന്നും വട്ടിയൂർക്കാവിലെ ജനങ്ങൾ മാറി ചിന്തിക്കുമെന്നും ഇ.പി ജയരാജൻ പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ കവടിയാറിൽ എൽ.ഡി. എഫ് വിളിച്ച് ചേർത്ത കുടുംബയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി ഇപി ജയരാജൻ. സർക്കാരിന്റെ വികസന നേട്ടങ്ങളെ കുറിച്ച് മന്ത്രി സംവദിച്ചു. പാലായിലെ പോലെതന്നെ വട്ടിയൂർക്കാവിലെ ജനങ്ങളും മാറി ചിന്തിക്കുമെന്നും വി.കെ പ്രശാന്ത് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഇ.പി കൂട്ടിച്ചേർത്തു. വട്ടിയൂർക്കാവിൽ വിജയിക്കുന്നത് എൽ.ഡി.എഫ് […]