ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന ക്രിക്കറ്റ് താരമായ വസന്ത് റായ്ജി അന്തരിച്ചു
സ്വന്തം ലേഖകൻ മുംബൈ: രാജ്യത്തെ ഏറ്റവും പ്രായം ചെന്ന ക്രിക്കറ്റ് താരവും ഫസ്റ്റ് ക്ലാസ ക്രിക്കറ്റ് താരമെന്ന വിശേഷണത്തിന് ഉടമയുമായ വസന്ത് റായ്ജി(100) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മുംബയിലെ വാൽക്കേശ്വറിലുള്ള സ്വവസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ദക്ഷിണ മുംബയിലെ ബോംബെ ജിംഖാനയിൽ ഇന്ത്യ ആദ്യ ടെസ്റ്റ് മത്സരം കളിക്കുമ്പോൾ 13 വയസായിരുന്നു വസന്ത് റായ്ജിയ്ക്ക്. വലംകൈയൻ ബാറ്റ്സ്മാനായിരുന്ന റായ്ജി 1941ൽ മുംബയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ചു. ജനുവരിയിൽ വസന്ത് റായ്ജിക്ക് 100 വയസ് തികഞ്ഞ വേളയിൽ അദ്ദേഹത്തോടുള്ള ആദര സൂചകമായി സച്ചിൻ തെണ്ടുൽക്കറും […]