video
play-sharp-fill

സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി ഐ ഫോൺ വിവാദം : സന്തോഷ് ഈപ്പനെ അറിയില്ല, ഒരു ഐഫോണും വാങ്ങിയിട്ടില്ല :എല്ലാ ആരോപണങ്ങളും നിഷേധിച്ച് വിനോദിനി രംഗത്ത് ; ഞാൻ ഫോൺ നൽകിയത് സ്വപ്‌നയ്ക്കാണെന്ന പ്രതികരണവുമായി സന്തോഷ് ഈപ്പനും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം പാർട്ടിയേയും കോടിയേരി ബാലകൃഷ്ണനെയും പ്രതിസന്ധിയിലാക്കി ഐഫോൺ വിവാദം.സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും ഒരു ഐ ഫോണും തനിക്ക് ലഭിച്ചിട്ടില്ലെന്നും വിനോദിനി പറഞ്ഞു.ഒപ്പം ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനുള്ള നോട്ടീസ് കസ്റ്റംസിന്റെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്നും വിനോദിനി വ്യക്തമാക്കി. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് അയച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അപ്പോഴാണ് ഈ ആരോപണങ്ങളെയെല്ലാം തള്ളിക്കൊണ്ടാണ് ഇപ്പോൾ വിനോദിനി രംഗത്തെത്തിയിരിക്കുന്നത്. ഐ ഫോൺ വിനോദിനിയ്ക്ക് നൽകിയിട്ടില്ലെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പനും പ്രതികരിച്ചു.ഐ […]

മകന് പിന്നാലെ അമ്മയും അകത്തേയ്‌ക്കോ…? സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ 1.13 ലക്ഷത്തിന്റെ ഐഫോൺ കോടിയേരിയുടെ ഭാര്യയുടെ കൈവശം ; സ്വർണ്ണക്കടത്ത് വിവാദമാകുംവരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാർഡും കണ്ടെത്തി: ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനോദിനിയ്ക്ക് കസ്റ്റംസിന്റെ നോട്ടീസ്

സ്വന്തം ലേഖകൻ കൊച്ചി: യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐഫോണുകളിലൊന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ കൈവശം. ഇതുമായി ബന്ധപ്പെട്ട് വിനോദിനിയ്ക്ക് കസ്റ്റംസ് നോട്ടീസ് നൽകി. അടുത്ത ബുധനാഴ്ച കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സന്തോഷ് ഈപ്പൻ നൽകിയ ആറ് ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്നും കസ്റ്റംസ് കണ്ടെത്തി. സ്വർണക്കടത്ത് വിവാദമാവുംവരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാർഡും കണ്ടെത്തിയിട്ടുണ്ട്. ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് സിംകാർഡ് കണ്ടത്തിയത്. സന്തോഷ് ഈപ്പൻ വാങ്ങിയ ഫോണുകളിൽ ഏറ്റവും വിലകൂടിയ ഐഫോണാണ് […]