video
play-sharp-fill

ചോദ്യം ചെയ്യലിനെ ‘ശാസ്ത്രീയമായി’ നേരിടുന്നു; ഷാറൂഖ് സെയ്ഫിയുടെ മൊഴികളിൽ വൈരുധ്യം; യുഎപിഎ ചുമത്തിയേക്കും

സ്വന്തം ലേഖകൻ കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ മുഖ്യപ്രതി ഷാരുഖ് സെയ്ഫിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്ന് പൊലീസ്. ചോദ്യം ചെയ്യലിനെ ഷാരൂഖ് ‘ശാസ്ത്രീയമായി’ നേരിടുന്നു എന്നാണ് പൊലീസ് വിലയിരുത്തൽ. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങളോട് ഷാരൂഖ് സഹകരിക്കുന്നുണ്ടെങ്കിലും അന്വേഷണ സംഘത്തെ വഴി തെറ്റിക്കാൻ നീക്കം നടക്കുന്നതായാണ് പൊലീസ് സംശയിക്കുന്നത്. മൊഴികൾ പഠിച്ചു പറയുന്നു എന്നും പൊലീസ് നിഗമനമുണ്ട്. കേസിൽ പ്രതിക്കെതിരെ യുഎപിഎ ചുമത്തിയേക്കും. കോടതിയിൽ ഹാജരാക്കും മുമ്പ് ഇതിന് തീരുമാനം ഉണ്ടാകും. സെക്ഷൻ 15, 16 എന്നിവയാണ് ചുമത്തുക.വധ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് […]

അലൻ ചൊവ്വാഴ്ച പരീക്ഷയെഴുതും ; കനത്ത സുരക്ഷയിൽ പരീക്ഷാ കേന്ദ്രത്തിലെത്തിക്കുന്നത് എൻ.ഐ.എ സംഘം

സ്വന്തം ലേഖകൻ കണ്ണൂർ: പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബ് ചൊവ്വാഴ്ച എൽഎൽബി പരീക്ഷയെഴുതും. കനത്ത സുരക്ഷയിൽ വപരീക്ഷാ കേന്ദ്രത്തിലെത്തിക്കുന്നത് എൻ.ഐ.എ സംഘമാണ്. കണ്ണൂർ സർവകലാശാലയുടെ എൽഎൽബി രണ്ടാം സെമസ്റ്റർ പരീക്ഷ യാണ് അലൻ എഴുതുന്നത്. പാലയാട് ക്യാമ്പസാണു പരീക്ഷാ കേന്ദ്രം. സർവകലാശാലയുടെ നിയമപഠനവിഭാഗത്തിൽ എൽഎൽബി വിദ്യാർഥിയായിരുന്ന അലൻ മൂന്നാം സെമസ്റ്ററിൽ പഠിക്കുമ്പോഴാണ് യുഎപിഎ കേസിൽ അറസ്റ്റിലാകുന്നത്. തുടർന്ന് പഠനവിഭാഗത്തിൽനിന്നു പുറത്താക്കിയിരുന്നു. എന്നാൽ നിലവിൽ മൂന്നാം സെമസ്റ്റൽ എൽ.എൽ.ബി പരീക്ഷ എഴുതാൻ മാത്രമാണു വിലക്കുള്ളതെന്നും രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് […]

അലനും താഹയും ഐ.എൻ.എ കസ്റ്റഡിയിൽ; ഇവരുവരെയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കും

സ്വന്തം ലേഖകൻ കൊച്ചി: യു.എ.പി.എ കേസിൽ പ്രതികളായ അലൻ ഷുഹൈബും താഹ ഫൈസവും എൻ.ഐ.എയുടെ കസ്റ്റഡിയിൽ. എറണാകുളം പ്രത്യേക ഐ.എൻ.എ കോടതിയുടേതാണ് ഉത്തരവ്. ഇരുവരെയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കണം. എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തതിനാൽ പ്രതികളെ കുടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു എൻ.ഐ.എയുടെ ആവശ്യം. പ്രതികളെ ഫെബ്രുവരി 24 വരെ റിമാന്റ് ചെയ്ത് തൃശൂരിലെ അതിസുരക്ഷാ ജയിലിലേക്കായിരുന്നു മാറ്റിയിരുന്നത്.

മാവോയിസ്റ്റ് ബന്ധം : അലനെയും ഷുഹൈബിനെയും വീണ്ടും റിമാൻഡ് ചെയ്തു ; രക്ഷപ്പെട്ട മൂന്നാമനെയും തിരിച്ചറിഞ്ഞു

  സ്വന്തം ലേഖകൻ കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ വീണ്ടും കോടതി റിമാൻഡ് ചെയ്തു. പ്രോസിക്യൂഷൻ പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്തതിനെത്തുടർന്നാണ് റിമാൻഡ് ചെയ്തത്. ഇതിനുപുറമെ അലനെയും ഷുഹൈബിനെയും പൊലീസ് പിടികൂടുന്ന സമയത്ത് രക്ഷപ്പെട്ട മൂന്നാമനെയും തിരിച്ചറിഞ്ഞു. നിരവധി കേസുകളിലെ പ്രതിയായിട്ടുള്ള മലപ്പുറം സ്വദേശിയായ ഉസ്മനാണ് മൂന്നാമൻ. ഓടി രക്ഷപ്പെടുന്നതിനിടയിൽ ഇയാളുടെ ബാഗ് പൊലീസിന് ലഭിച്ചിരുന്നു. ഈ ബാഗിൽ നിന്ന് മാവോയിസ്റ്റ് ബന്ധം സൂചിപ്പിക്കുന്ന പോസ്റ്ററുകളും മറ്റും പൊലീസിന് ലഭിച്ചിരുന്നു. പ്രദേശത്തെ […]

യുഎപിഎ അറസ്റ്റ് : കേസിൽ ഇടപെടേണ്ടെന്ന് തീരുമാനം ; അലനെയും താഹയേയും കൈയൊഴിഞ്ഞു സിപിഎം

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുഎപിഎ കേസിൽ അറസ്റ്റിലായ അലനും താഹയ്ക്കും വേണ്ടി സിപിഎം ഇടപെടേണ്ടെന്ന് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. യുഎപിഎ സമിതി ഇക്കാര്യത്തിൽ തീരുമാനം എടുക്കട്ടേയെന്ന് സിപിഎം തീരുമാനിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കൾ അറസ്റ്റിലാകുകയും യുഎപിഎ ചുമത്തുകയും ചെയ്ത സാഹചര്യം വളരെ ഗുരുതരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി. കോഴിക്കോട് ജില്ലാ കമ്മിറ്റി തന്നെ ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനാലാണ് രാഷ്ട്രീയമായ ഇടപെടൽ വേണ്ടെന്ന് തീരുമാനിച്ചത്. അതേസമയം പിടിയിലായ രണ്ട് പേർക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് കോഴിക്കോട് […]

അലനും താഹയും അർബൻ മാവോയിസ്റ്റ് ; യു.എ.പി.എ വിടാതെ പൊലീസ്

  സ്വന്തം ലേഖകൻ കോഴിക്കോട്: വിദ്യാർത്ഥികളായ രണ്ട് സി.പി.എം അംഗങ്ങൾക്കെതിരെ പന്തീരാങ്കാവ് പൊലീസ് ചുമത്തിയ യു.എ.പി.എയിൽ എതിർപ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും. എന്നാൽ അന്വേഷണ സംഘം യു.എ.പി.എയിൽ ഉറച്ചു നിൽക്കുകയാണ്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എം. ആർ.അനിത മുമ്പാകെ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് യു.എ.പി.എ വ്യക്തമാക്കിയിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ട്. ഇതിന്റെ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ റിമാൻഡ് റിപ്പോർട്ടിലും യു.എ.പി.എ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനിടെ അറസ്റ്റിലായ അലനും താഹയും അംഗങ്ങളെന്ന് ആരോപണമുയർന്ന ‘അർബൻ മാവോയിസ്റ്റ്’ സംഘത്തെക്കുറിച്ച് കൂടുതൽ അന്വേഷണവുമായി […]