മുന്‍ ഗുസ്തി താരം കൂടിയായ വൈദികനെ പള്ളിമേടയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ സഹവികാരിയും മുന്‍ ഗുസ്തി താരവുമായ ഫാ.ജോണ്‍സണെ (31) മരിച്ച നിലയില്‍ കണ്ടെത്തി. പള്ളി മേടയിലെ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പള്ളിയില്‍ തിരുന്നാള്‍ ആഘോഷത്തിന് ശേഷം ഉറങ്ങാന്‍ പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ വിളിച്ചിട്ടും എഴുന്നേറ്റില്ല. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ലത്തീന്‍ സഭാംഗമായ ഇദ്ദേഹം പത്തിയൂര്‍ സ്വദേശിയാണ്. സഹോദരനും വൈദികനാണ്. ഇരുവരും ഒന്നിച്ചാണഅ വൈദികപട്ടം സ്വീകരിച്ചത്.