ജീവനക്കാര്‍ ശബരിമല ഡ്യൂട്ടിക്ക് പോയി: നട്ടം തിരിഞ്ഞ് ദേവസ്വം ക്ഷേത്രങ്ങള്‍; ആചാരപരമായ ചടങ്ങുകള്‍ക്ക് വരെ മുടക്കം.വാദ്യവിതാനത്തോടെയുള്ള ശ്രീഭൂതബലി, പടിത്തര വ്യവസ്ഥയിലുള്ള കലശാദിപൂജകള്‍ അടക്കം പല ചടങ്ങുകളും നടത്തുന്നത് പേരിന് മാത്രം.
ശബരിമല ഡ്യൂട്ടിക്ക് സബ് ഗ്രൂപ്പുകളില്‍ നിന്ന് ജീവനക്കാര്‍ പോയതോടെ മറ്റ് ക്ഷേത്രങ്ങളിലെ നിത്യനിദാനം പ്രതിസന്ധിയില്‍. ഇതോടെ ആചാരപരമായ ചടങ്ങുകള്‍ അടക്കം അപൂര്‍ണമായി നിര്‍വഹിക്കേണ്ട അവസ്ഥയിലാണ്. ക്ലറിക്കല്‍ തസ്തികകള്‍ക്ക് പുറമെ അടിയന്തിര തസ്തികയിലെ ജീവനക്കാരും പോയതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞ് മറിഞ്ഞത്. വാദ്യവിതാനത്തോടെയുള്ള ശ്രീഭൂതബലി, […]