play-sharp-fill

തീഹാർ ജയിലിൽ ജയിൽപ്പുളളികൾക്കൊപ്പം താമസിക്കാൻ രണ്ടായിരം രൂപ ; അവസരമൊരുക്കി കേന്ദ്രസർക്കാർ

സ്വന്തം ലേഖിക ന്യൂഡൽഹി: കൊടും കുറ്റവാളികളും ഭീകരരും മുതൽ ഉന്നത രാഷ്ട്രീയക്കാർ വരെ തടവുപുള്ളികളായ തീഹാർ ജയിലിൽ മറ്റൊരു ‘പുള്ളി’യായി ഒന്നര ദിവസം കഴിയാം, തിരഞ്ഞടുക്കപ്പെട്ട കുറ്റവാളികളുമൊത്ത് രണ്ടു രാത്രി സെല്ലിൽ ഉറങ്ങാം! റേറ്റ്: 2,000 രൂപ! കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ജയിൽ ടൂറിസം എന്ന നൂതന പദ്ധതിയുടെ ഭാഗമായാണ് അവസരം. 400 ഏക്കറിൽ പരന്നു കിടക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തീഹാർ ജയിലിനെയും തടവുകാരെയും പറ്റിയുള്ള പൊതുജനങ്ങളുടെ കൗതുകത്തിൽ നിന്ന് വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം.വിദേശരാജ്യങ്ങളിൽ ജയിൽ ടൂറിസം നിലവിലുണ്ടെങ്കിലും ജയിൽപ്പുള്ളികൾക്കൊപ്പം അന്തിയുറങ്ങാൻ അനുവദിക്കുന്നത് […]