തെക്കേഗോപുര നട തുറന്ന് പൂരം വിളംബരം ചെയ്യാൻ ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ല ; പകരക്കാരനായി എത്തുക ഉയരക്കേമൻ ശിവകുമാർ : രാമനില്ലാത്ത പൂരം പൂരമല്ലെന്ന് ആനപ്രേമികൾ
സ്വന്തം ലേഖകൻ തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം വിളംബരത്തിന് ഇത്തവണ തെക്കേഗോപുര നട തളളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി ഇത്തവണ എത്തുക തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തേറിയാകില്ല. രാമന് പകരക്കാരനായി എത്തുക കൊച്ചിൻ ദേവസ്വം ബോർഡിന്റെ തലയെടുപ്പുളള ഉയരക്കേമനായ എറണാകുളം ശിവകുമാറാണ്. ഉയരംകൊണ്ടും […]