video
play-sharp-fill

നാളെ മുതൽ തീയേറ്റുകളിൽ നൂറുശതമാനം സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാൻ കേന്ദ്രത്തിന്റെ അനുമതി ; ഹാളിന് പുറത്ത് കാണികൾ ആറ് അടി അകലം പാലിക്കണം : പുതിയ മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: തീയേറ്റുകളിൽ ഫെബ്രുവരി ഒന്നു മുതൽ നൂറു ശതമാനം സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി നൽകി. സിനിമ തിയേറ്ററുകളുടെ പ്രവർത്തനത്തിനുള്ള പുതിയ മാർഗനിർദേശത്തിലാണ് വാർത്താ വിതരണ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുതിയ മാർഗനിർദേശങ്ങൾ ഇങ്ങനെ തിയറ്റർ ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വഴികളിൽ കാണികൾക്ക് ക്യൂ നിൽക്കാനുള്ള സ്ഥലങ്ങൾ ശാരീരിക അകലം പാലിക്കാവുന്ന തരത്തിൽ രേഖപ്പെടുത്തിയിരിക്കണം. മാസ്‌ക് നിർബന്ധം തിയറ്റർ പരിസരത്തും ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളിലും സാനിറ്റൈസർ ലഭ്യമാക്കണം. തിയറ്റർ ഹാളിനു പുറത്ത് കാണികൾ ശാരീരിക അകലം പാലിക്കണം […]