തെന്നിന്ത്യൻ താരം തമന്നയ്ക്ക് കോവിഡ് : താരം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ
സ്വന്തം ലേഖകൻ കൊച്ചി : തെന്നിന്ത്യൻ ചലചിത്ര താരം തമന്ന ഭാട്ടിയയ്ക്ക് കോവിഡ്.ഒരു വെബ് സീരീസിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി ഹൈദരാബാദിലായിരുന്ന താരത്തിന് കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് താരം ഇപ്പോൾ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ആഗസ്റ്റിൽ തമന്നയുടെ മാതാപിതാക്കൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തമന്ന തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതും. മാതാപിതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തമന്നയ്ക്കും കോവിഡ് ടെസ്റ്റ് നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. എന്നാൽ […]