video
play-sharp-fill

വിവാഹം വരെ കാത്തിരുന്നത് സ്വർണ്ണമോഹംകൊണ്ട് ; വധുവിന്റെ വെളിപ്പെടുത്തൽ കേട്ട് പോലീസ് ഞെട്ടി

സ്വന്തം ലേഖിക തളിപ്പറമ്പ്: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം കാമുകനൊപ്പം ഒളിച്ചോടിയ പയ്യന്നൂർ സ്വദേശിനിയുടെ സ്വർണ്ണമോഹം പൊലീസിനെപ്പോലും ഞെട്ടിച്ചു. പട്ടാമ്പി സ്വദേശിയും നിർമ്മാണത്തൊഴിലാളിയുമായ കാമുകനൊപ്പം ജീവിക്കാൻ നേരത്തേ തന്നെ ഉറപ്പിച്ചിരുന്ന യുവതി, ഗൾഫുകാരനെ വിവാഹം കഴിക്കാൻ സമ്മതിച്ചത് സ്വർണ്ണവുമായി ഒളിച്ചോടാനുള്ള പദ്ധതിയനുസരിച്ചാണെന്ന് തളിപ്പമ്പ്് പൊലീസിനോട് തുറന്നുപറഞ്ഞു. കാമുകനുമായി ആലോചിച്ചു തന്നെയാണ് പദ്ധതി തയാറാക്കിയത്. നേരത്തെ ഉല്ലാസ യാത്രയ്ക്കിടെ ട്രെയിനിൽ വച്ച് കാമുകനെ മാലചാർത്തിയിരുന്നതായി യുവതി പറഞ്ഞു. ഇതിന്റെ വീഡിയോ, വിവാഹം കഴിഞ്ഞ് കാഞ്ഞിരങ്ങാട്ടെ വീട്ടിലേക്ക് കാറിൽ പോകുന്നതിനിടെ കാമുകൻ വരന്റെ മൊബൈലിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. കാഞ്ഞിരങ്ങാട്ടെ […]

തളിപ്പറമ്പിലേത് പുലിവാൽ കല്യാണം തന്നെ ; വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോയ വധുവിന്റെ ഫോണിലേക്ക് നിരന്തരം എത്തിയത് കാമുകന്റെ മെസേജ്. വരൻ ചോദിച്ചതോടെ അടിപിടിയായി, ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം വധു നാടുവിട്ടു

  സ്വന്തം ലേഖിക തളിപ്പറമ്പ്: താലികെട്ട് കഴിഞ്ഞ് വരന്റെ വീട്ടിൽ കയറില്ലെന്ന വാശിപിടിച്ച വധു കാമുകനൊപ്പം പോയി. പയ്യന്നൂർ സ്വദേശിയായ യുവതിയാണ് ബന്ധുക്കളേയും നാട്ടുകാരേയുമെല്ലാം ഞെട്ടിച്ചത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ വധു പിണങ്ങി തിരികെ പോയതിന് പിന്നിൽ കാമുകന്റെ വാട്‌സാപ്പ് സന്ദേശമായിരുന്നു. നാടകീയതകൾക്കൊടുവിലാണ് വധു കാമുകനൊപ്പം പോയത്. കല്യാണം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഫോണിലേക്ക് വന്ന സന്ദേശത്തിന് പിന്നിൽ കാമുകന്റെ കുബുദ്ധിയായിരുന്നു. ഈ സന്ദേശവുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തതും അത് കശപിശയിൽ കലാശിച്ചതും. ദുബായിൽ ജോലി ചെയ്യുന്ന കാഞ്ഞിരങ്ങാട് വണ്ണാരപ്പാര […]