play-sharp-fill

സ്വകാര്യ സംഭാഷണങ്ങളിലെ വിവരങ്ങള്‍ ചോരില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വാട്‌സ് ആപ്

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയത്തിനെതിരെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വാട്‌സ് ആപ്. പുതിയ നിബന്ധനകള്‍ ഉപഭോക്താക്കളുടെ സ്വകാര്യതടെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കമ്പനി അധിതൃതര്‍ വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. പുതിയ നയമാറ്റം ബിസിനസ്സ് ചാറ്റുകള്‍ക്ക് മാത്രമായിരിക്കും. സ്വകാര്യ സംഭാഷണങ്ങളിലെ വിവരങ്ങള്‍ ചോരില്ല. ഫോണ്‍ നമ്പറോ ലൊക്കേഷനോ ഫേസ്ബുക്കിന് നല്‍കില്ല. സ്വകാര്യ സംഭാഷണങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ഡക്രിപ്ഷനിലൂടെ സുരക്ഷിതമായി തന്നെ തുടരും. ഉപഭോക്താക്കളുടെ സന്ദേശങ്ങള്‍ക്ക് കൂടുതന്‍ സുരക്ഷയും സ്വകാര്യതയും ഉറപ്പ് വരുത്തുന്ന ക്രമീകരണങ്ങളാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്നും കമ്പനി […]

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണ്‍ വിവരങ്ങളും സ്ഥല വിവരങ്ങളും ശേഖരിക്കും;ചാറ്റ് വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്ക് വയ്ക്കും; പുതിയ സ്വകാര്യതാ നയങ്ങള്‍ അടുത്ത മാസം എട്ട് മുതല്‍ നിലവില്‍ വരും

സ്വന്തം ലേഖകന്‍ കൊച്ചി: വാട്‌സ്ആപ്പ് ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും പരിഷ്‌കരിക്കുന്നു. ഇത് സംബന്ധിച്ച സന്ദേശം കമ്പനി ഇന്നലെ വൈകീട്ട് മുതല്‍ ഉപയോക്താക്കള്‍ക് നല്‍കി തുടങ്ങി. ‘വാട്‌സ്ആപ്പ് അതിന്റെ ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും പരിഷ്‌കരിക്കുകയാണ് ‘ ഉപയോക്താക്കള്‍ക്കയച്ച സന്ദേശത്തില്‍ കമ്പനി പറഞ്ഞു. തങ്ങളുടെ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി ചാറ്റ് വിവരങ്ങള്‍ പങ്കുവെക്കാം ഉള്‍പ്പെടെയുള്ള പരിഷ്‌കരണങ്ങളാണ് കമ്പനി കൊണ്ട് വന്നത്. ‘ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണ്‍ വിവരങ്ങളും സ്ഥല വിവരങ്ങളും ഞങ്ങള്‍ ശേഖരിക്കും. ഹാര്‍ഡ് വെയര്‍ മോഡല്‍, ഓപ്പറേറ്റിംഗ് സിസ്റ്റം വിവരങ്ങള്‍, ബാറ്ററി ചാര്‍ജ്, […]