play-sharp-fill

താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടും മുൻപ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി ;ജോലി തൃപ്തികരമല്ലെങ്കിൽ പോലും നോട്ടീസ് നൽകിയതിനു ശേഷം മാത്രമേ ജോലിക്കാരെ പിരിച്ചുവിടാവൂ

സ്വന്തം ലേഖകൻ കൊച്ചി: താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചു വിടുന്നതിന് മുൻപ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ജോലി തൃപ്തികരമല്ലെങ്കിൽ പോലും നോട്ടീസ് നൽകിയതിനു ശേഷം മാത്രമേ ജോലിക്കാരെ പിരിച്ചുവിടാവൂ എന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. മാനന്തവാടി മുൻസിപ്പാലിറ്റിയിലെ ആയുഷ് ഹോമിയോപതിയിൽ താൽക്കാലിക ജീവനക്കാരായ സ്ത്രീകളെ പിരിച്ചുവിട്ട നടപടി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് അനു ശിവരാമൻ്റെ ഉത്തരവ്. നിലവിലെ സാഹചര്യത്തിൽ താൽക്കാലിക ജീവനക്കാർക്ക് അനൂകൂലമായ വിധിയാണ് ഹൈക്കോടതിയുടേത്.