video
play-sharp-fill

അഴിമതി ആരോപണം ; പ്രാഥമികാംഗത്വത്തിൽ നിന്ന് ടി. സി മാത്യൂവിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ പുറത്താക്കി

  സ്വന്തം ലേഖിക കൊച്ചി: അഴിമതി ആരോപണത്തെ തുടർന്ന് മുൻ പ്രസിഡന്റും ബി.സി.സി.ഐ വൈസ് പ്രസിഡന്റുമായിരുന്ന ടി.സി.മാത്യുവിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) പുറത്താക്കി. അംഗത്വം റദ്ദാക്കണമെന്ന് ഓംബുഡ്‌സ്മാൻ നിർദ്ദേശിച്ചിരുന്നു. നീണ്ട ഇടവേളക്ക് ശേഷം ഇന്നലെ കൊച്ചിയിൽ ചേർന്ന കെ.സി.എ ജനറൽ ബോഡി യോഗം ഈ നിർദേശം അംഗീകരിക്കുകയായിരുന്നു. അതേസമയം അംഗത്വം റദ്ദാക്കാനുള്ള കെ.സി.എ തീരുമാനത്തിനെതിരെ ടി.സി. മാത്യു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ടി.സി മാത്യു പ്രസിഡന്റായിരിക്കെ ക്രിക്കറ്റ് അസോസിയേഷനിൽ കോടികളുടെ അഴിമതി നടന്നതായി അന്വേഷണ കമ്മിഷൻ നേരത്തെ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകൾ […]