മരുന്ന് കമ്പനികൾക്ക് പൂട്ടിട്ട് സർക്കാർ ; നിലവാരമില്ലാത്ത മരുന്ന് വിപണിയിലെത്തിച്ചാൽ നിർമ്മാതാവ് മാത്രമല്ല, വിതരണക്കാരനും കുടുങ്ങും
സ്വന്തം ലേഖകൻ കൊച്ചി: മരുന്ന് കമ്പനികൾക്ക് പൂട്ടിട്ട് സർക്കാർ. നിലവാരമില്ലാത്ത മരുന്ന വിപണിയിലെത്തിച്ചാൽ നിർമ്മാതാവ് മാത്രമല്ല വിതരണക്കാരനും കുടുങ്ങും. ഇപ്പോൾ നിലവിലുള്ള നിയമപ്രകാരം മരുന്നുകളുടെ ഗുണനിലവാരമടക്കമുള്ള എല്ലാ കുഴപ്പങ്ങൾക്കും നിർമാതാക്കൾക്കായിരുന്നു ഉത്തരവാദിത്വം.എന്നാൽ ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇനി ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിപണിയിലെത്തില്ലെന്നാണ് പ്രതീക്ഷ. രാജ്യത്തെ ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്, പുതച്ചേരി തുടങ്ങിയ ഇടങ്ങളിൽ കുടിൽവ്യവസായം പോലെയാണ് മരുന്നുനിർമാണം. ഇത്തരം കേന്ദ്രങ്ങൾക്ക് സ്ഥിരതയുണ്ടാകില്ല. വിലാസവും ഉടമകളുമൊക്കെ ഇടയ്ക്കിടെ മാറും. ഔഷധപരിശോധനയുടെ തുടർനടപടികൾ ഇത്തരം കേന്ദ്രങ്ങളിൽ സാധ്യമാകാറുമില്ല. മറ്റൊരാളുണ്ടാക്കിയ മരുന്ന് വിൽപ്പനയ്ക്കും വിതരണത്തിനുമായി ഉഭയകക്ഷി കരാർപ്രകാരം […]