video
play-sharp-fill

പാലായിലെത്തിയാല്‍ ഇനി ആ ‘ശങ്ക’ വേണ്ട; സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും; തീരുമാനം നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടേത്

സ്വന്തം ലേഖകന്‍ പാലാ: നഗരസഭയുടെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരിക്കുന്ന ശുചിമുറികള്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുറന്നുകൊടുക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പിടഞ്ഞാറേക്കര. സ്റ്റേഡിയം ജംഗ്ഷനിലെ ബസ് സ്റ്റോപ്പില്‍ വാഹനം കാത്ത് നില്‍കുന്ന യാത്രക്കാരുടെ സൗകര്യാര്‍ത്ഥമാണ് നടപടി എന്നും അദ്ദേഹം പറഞ്ഞു. 20ല്‍ അധികം ശുചി മുറികളാണ് ഇവിടെയുള്ളത്. ബസ് സ്റ്റോപ്പിന് സമീപമുള്ള സ്റ്റേഡിയം ഗേറ്റ് രാവിലെ മുതല്‍ വൈകുന്നേരം വരെ തുറന്നിടുമെന്നും ശുചീകരണത്തിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു. സ്ത്രീകള്‍ക്കായി പ്രത്യേക മുറികള്‍ ക്രമീകരിച്ചിട്ടുണ്ട്. നഗരത്തിലെ മറ്റ് ശുചിമുറികളും ആവശ്യമായ […]