video
play-sharp-fill

ഡി.വൈ.എസ്.പി സുരേഷ് ബാബു കേസ് ഏറ്റെടുത്തത് സുബീറയെ കാണാതായി 31-ാം ദിവസം ; കൊലപാതക സാധ്യത വിലയിരുത്തി നടത്തിയ അന്വേഷണം അവസാനഘട്ടത്തിൽ എത്തിയത് മൂന്നുപേരിലേക്ക് ; തുമ്പായത് മണ്ണ് മാറ്റിയപ്പോൾ ദുർഗന്ധം വന്നുവെന്ന ജെ.സി.ബി ഡ്രൈവറുടെ മൊഴി : അൻവറിന്റെ സ്വഭാവത്തിലെ ചതി തിരിച്ചറിഞ്ഞ് പ്രതിയെ പിടികൂടിയപ്പോൾ തിളങ്ങുന്നത് സുരേഷ് ബാബുവിന്റെ അന്വേഷണ മികവ്

സ്വന്തം ലേഖകൻ മലപ്പുറം: വളാഞ്ചേരിയിൽ നിന്നും സുബീറയെന്ന യുവതിയെ കാണാതായി ഒരു മാസത്തോളം ഒരു തുമ്പും ലഭിക്കാതെ ഇരുട്ടിൽ തപ്പുകയായിരുന്നു പൊലീസ്. 31-ാം ദിവസം അന്വേഷണം ഡി.വൈ.എസ്.പി കെ.എസ് സുരേഷ് ബാബു ഏറ്റെടുത്തതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. യുവതിയുടെ തിരോധാനത്തിന് പിന്നാലെ സിസിടിവി പരിശോധിപ്പോൾ അപ്രത്യക്ഷമാകൽ വീടിനടുത്തുതന്നെ എന്നുറപ്പിക്കുകയായിരുന്നു.സുബീറയുടെ മൊബൈൽ കോളുകൾക്ക് പിന്നാലെ പോയിട്ടും യാതൊരു ഫലവും ഉണ്ടാകാതെ വരികെയായിരുന്നു. കൊലപാതക സാധ്യത വിലയിരുത്തി നടന്ന അന്വേഷണം അവസാനഘട്ടത്തിൽ എത്തിയത് മൂന്നു പേരിലേയ്ക്ക്. ഇതേ തുടർന്ന് അന്വേഷണത്തിന് പിന്നാലെ നടത്തിയ തെളിവെടുക്കൽ ഫലംകണ്ടത് 38-ാം […]

വിജനമായ വഴിയിൽ വച്ച് സുബീറയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ അഴിച്ചെടുത്തു ;മൃതദേഹം ചാക്കിൽ കെട്ടി പറമ്പിൽ സൂക്ഷിച്ചു ; അന്വേഷണസംഘത്തിന് എല്ലാ സഹായവും ചെയ്തു കൊടുക്കാൻ ഒന്നും അറിയാത്തവനായി മുന്നിൽ നിന്നു : വളാഞ്ചേരിയിലെ ‘ടെയ്‌ലർ മണി’ അൻവറിന്റെ മൊഴി ഇങ്ങനെ

സ്വന്തം ലേഖകൻ മലപ്പുറം: വളാഞ്ചേരിയിൽ 21 കാരിയായ സുബീറയെ ആക്രമിച്ച് കൊലപ്പെടുത്തിയത് മൂന്നര പവൻ സ്വർണത്തിന് വേണ്ടിയെന്ന് കേസിൽ പ്രതിയായ അൻവറിന്റെ മൊഴി. പതിവ് പോലെ ക്ലിനിക്കിലെ ജോലിയക്കായി വീട്ടിൽ നിന്നിറങ്ങിയ സുബീറയെ വീടിന് 50 മീറ്റർ അടുത്തുള്ള വിജനമായ വഴിയിൽ വെച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ അഴിച്ചെടുത്ത് മൃതദേഹം തൊട്ടടുത്ത പറമ്പിൽ സൂക്ഷിച്ചു. മൃതദേഹം ചാക്കിൽ കെട്ടിയ ശേഷം ഇയാളുടെ ചുമതലയിലുള്ള സമീപത്തെ പറമ്പിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. അൻവർ തന്നെയായിരുന്നു ഈ പറമ്പിന്റെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നതും. അതിനാൽ […]

സുബീറയുടെ മൃതദേഹം കണ്ടെത്തിയത് കാണാതായി 40 ദിവസങ്ങൾക്ക് ശേഷം ; അടുത്ത പറമ്പിലെ മണ്ണ് നിരപ്പാക്കാൻ ജെ.സി.ബി എത്തിയത് തുമ്പായി ; ചോറ്റൂരിൽ സുബീറയുടെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരുടെ ഇടപെടലിൽ : യുവതിയെ അൻവർ പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് നിഗമനം

സ്വന്തം ലേഖകൻ മലപ്പുറം: കഞ്ഞിപ്പുര ചോറ്റൂരിൽ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് യുവതിയെ കാണാതായി 40 ദിവസങ്ങൾക്ക് ശേഷം. ചോറ്റൂരിൽ നിന്നും കാണാതായ സുബീറ ഫർത്തിന്റെ (21) മൃതദേഹമാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ചെങ്കൽ ക്വാറിക്ക് സമീപം പറമ്പിൽ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്താൻ വഴിയൊരുക്കിയത് നാട്ടുകാരുടെ ഇടപെടലാണ്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ പൊലീസിന്റെ സാന്നിധ്യത്തിൽ മണ്ണുമാന്തി ഉപയോഗിച്ചു സ്ഥലത്തെ മണ്ണ് നീക്കിയപ്പോഴാണ് മൃതശരീരം കണ്ടത്. സംഭവത്തിൽ നാട്ടുകാരൻ തന്നെയായ പ്രതി വരിക്കോടൻ വീട്ടിൽ മുഹമ്മദ് അൻവറി(38)നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. […]