video
play-sharp-fill

സ്റ്റേറ്റ് ബാങ്ക് എ.ടി.എം കൗണ്ടർ തീ പിടിച്ചു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്ക്

  സ്വന്തം ലേഖിക പാലോട്: സ്റ്റേറ്റ് ബാങ്കിന്റെ എ.ടി.എം കൗണ്ടർ തീപിടിച്ചു നശിച്ചു. മെഷീനിൽ തീപടരുന്നതിനു മുൻപ് തീയണച്ചതുമൂലം പണം കത്തിനശിച്ചില്ല. ഷോർട് സർക്ക്യൂട്ട് ആണ് തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ 11 മണിയോടെ ഒരു ഇടപാടുകാരൻ പണം എടുക്കാനായി കയറിയപ്പോഴാണ് കൗണ്ടറിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടനെ തന്നെ ബാങ്കിനെ വിവരം അറിയിച്ചു. നിമിഷ നേരം കൊണ്ട് കറുത്ത പുക പുറത്തേക്കു വ്യാപിച്ചു പ്രദേശമാകെ പടർന്നത് പ്രദേശവാസികളെ ഭീതിയിലാക്കി. കൗണ്ടറിന് അനുബന്ധമായി പിന്നിലുള്ള ചെറിയ മുറിയിലെ ഇൻവെർട്ടറും യുപിഎസുമാണ് […]