video
play-sharp-fill

അക്ഷരത്തെറ്റ് ചതിച്ചാശാനെ; വൈറലായി കെ സുധാകരന്‍റെ ഫ്ലക്സ്; ‘ഒ’ മാറി ‘എ’ ആയി;സംഭവം കൊല്ലത്തെ യൂത്ത് കോൺഗ്രസിൻ്റെ ഫ്ലക്സിൽ

സ്വന്തം ലേഖകൻ പള്ളിത്തോട്ടം: കെപിസിസി പ്രസിഡന്റിന് അഭിവാദ്യമര്‍പ്പിച്ച്‌ കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസ് വച്ച ഫ്ലക്സ് ബോര്‍ഡ് കോൺഗ്രസിന് തന്നെ പൊല്ലാപ്പായി മാറി. പള്ളിത്തോട്ടം ഡിവിഷനിലെ പ്രവര്‍ത്തകര്‍ വച്ച ഫ്ലക്സിലെ അക്ഷരത്തെറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രോളുകൾ ഏറ്റു വങ്ങുന്നത്. നോ കോംപ്രമൈസ് എന്നെഴുതിയ കെ സുധാകരന്റെ ചിത്രം പതിച്ച ഫ്ലക്സ് ബോര്‍ഡ് കൊല്ലം ബീച്ചിനോട് ചേര്‍ന്നുള്ള ജംഗ്ഷനിലാണ് യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ വച്ചത്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഒരു പ്രശ്നവുമില്ല. എന്നാല്‍ സൂക്ഷിച്ച്‌ നോക്കിയാല്‍ ഫ്ലക്സില്‍ ഒരു തെറ്റുകാണാം. കോംപ്രമൈസില്‍ ഒ എന്ന അക്ഷരത്തിന് […]