video
play-sharp-fill

പാലായിൽ ദിവസങ്ങളായി കിണറ്റിൽ കുടിങ്ങിയ മൂർഖൻ പാമ്പിന് ഒടുവിൽ രക്ഷ..! അഗ്നിരക്ഷാ സേനാ സംഘവും പാമ്പ് പിടുത്തക്കാരും ചേർന്ന് മൂർഖനെ പുറത്തെത്തിച്ചു..! വീഡിയോ കാണാം

സ്വന്തം ലേഖകൻ പാലാ: ദിവസങ്ങളായി കിണറ്റിൽ കുടുങ്ങിയ മൂർഖൻ പാമ്പിനെ രക്ഷിച്ച് അഗ്നിരക്ഷാ സേനാ സംഘവും പാമ്പ് പിടുത്തക്കാരും. പാലാ കോണാട് ക്ഷേത്രത്തിനു സമീപമുള്ള കുഴിമറ്റത്തിൽ ശാന്തമ്മയുടെ വീട്ടിലാണ് സംഭവം. പാമ്പ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടമ്മ അഗ്നിരക്ഷാ സേനയെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു . തുടർന്നു സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാ സംഘവും , സ്‌നേക് റസ്‌ക്യുവർ സംഘാംഗങ്ങളും ചേർന്ന് പാമ്പിനെ കിണറ്റിൽ നിന്ന് രക്ഷിച്ചു . അഗ്നിരക്ഷാ സേനാ സംഘം പാലാ ഫയർ ഓഫിസർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

രാജവെമ്പാല ” പെട്ടു ” ; നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളിൽ കയറിയ രാജവെമ്പാല കുടുങ്ങി ; മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പാമ്പിനെ പുറത്തെടുത്തു !

വയനാട്: മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളില്‍ രാജവെമ്പാലയെ കണ്ടെത്തി.കാട്ടിക്കുളം പനവല്ലി റോഡില്‍ കുണ്ടത്തില്‍ പുഷ്പജന്റെ വീട്ടിലെ ഷെഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിലാണ് രാജവെമ്പാല കുടുങ്ങിയത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.പകല്‍ സമയം പാമ്പ് കാര്‍ ഷെഡിലേക്ക് കയറിയതായി വീട്ടുകാര്‍ പറഞ്ഞു.ചേരയാണെന്നാണ് കരുതിയിരുന്നത്.രാത്രിയിലും പാമ്പ് പുറത്ത് വരാത്ത കാരണത്താലാല്‍ പരിശോധിച്ചപ്പോഴാണ് ബോണറ്റിനുള്ളില്‍ കുടുങ്ങിയ നിലയില്‍ പാമ്പിനെ കണ്ടത്. ഇടന്‍ തന്നെ തൃശ്ശിലേരി സെക്ഷനിലെ വനപാലകരേയും നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ പാമ്പു സംരക്ഷകന്‍ സുജിത്തിനേയും വിവരമറിയിച്ചു. ഫോട്ടോ കണ്ട് ഉഗ്രവിഷമുള്ള രാജവെമ്പാലയാണ് കാറില്‍ കുടുങ്ങിയതെന്ന് മനസ്സിലായ […]