അഞ്ചു വർഷം നീണ്ട പ്രണയം: ഒരു വർഷം മുൻപ് കാമുകിയുമായി അകന്നു; കൊല്ലത്തെ ആത്മഹത്യയ്ക്കും കൊലപാതകശ്രമത്തിനും പിന്നിൽ പ്രണയത്തീ …! കാമുകന് പിന്നാലെ യുവതിയുടെ അമ്മയും വെന്തുമരിച്ചു
സ്വന്തം ലേഖകൻ കൊല്ലം: സംസ്ഥാനത്ത് ഇനിയും അവസാനിക്കാതെ പ്രണയക്കൊലകൾ. അഞ്ചുവർഷത്തെ പ്രണയം തകർന്നതിനെ തുടർന്ന് യുവതിയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കൊല്ലത്താണ് സംഭവം. കടവൂർ സ്വദേശി ശെൽവമണിയാണ് മരിച്ചത്. യുവാവിന്റെ ആക്രമണത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതിയുടെ അമ്മയും മരിച്ചു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ പെട്രോളുമായി കാവനാട്ടുള്ള യുവതിയുടെ വീട്ടിലെത്തിയ ശെൽവമണി വീടിന് തീവെയ്ക്കുകയായിരുന്നു. വീട്ടിൽ തീ പടരുന്നത് കണ്ട് യുവതിയും വീട്ടുകാരും പുറത്തേക്കോടുകയായിരുന്നു. വീടിന് മുന്നിൽ പെട്രോളുമായി നിന്ന യുവാവിനെ തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ അമ്മക്കും പൊള്ളലേറ്റു. വീട്ടിൽ […]