play-sharp-fill

സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ വിദഗ്ദ്ധ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും ; മധ്യവേനലവധി റദ്ദാക്കി ക്ലാസുകൾ പൂർത്തിയാക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ വിദഗ്ദ്ധ സമിതി ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. ജെ.പ്രസാദാണ് മന്ത്രി സി.രവീന്ദ്രനാഥിന് റിപ്പോർട്ട് നൽകുക. വൈറസ് വ്യാപനത്തിന്റഖെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകകൾ ഉടൻ സ്‌കൂളുകൾ തുറക്കേണ്ടയെന്ന നിഗമനത്തിലാണ് വിദഗ്ദ്ധ സമിതി എത്തിച്ചേർന്നത് എന്നാണ് വിലയിരുത്തൽ. എന്നാൽ മാസമോ അടുത്ത മാസമോ സ്‌കൂൾ തുറക്കാൻ പറയാൻ സാദ്ധ്യതയില്ല. അധ്യായന വർഷം പൂർണ്ണമായും ഇല്ലാതാക്കതെ ജനുവരിക്ക് ശേഷം വേനലവധി അടക്കം റദ്ദാക്കി ക്ലാസുകൾ പൂർത്തിയാക്കാമെന്ന ശുപാർശയാണ് വിദഗ്ദ്ധ സമിതി സർക്കാരിന് […]

വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിദഗ്ധ സമിതി റിപ്പോർട്ട് രണ്ട് ദിവസത്തിനകം സമർപ്പിക്കും ; പ്രഥമപരിഗണന എസ്.എസ്.എൽ.സി-പ്ലസ് ടു വിദ്യാർത്ഥികൾക്ക് : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാരിന് രണ്ട് ദിവസത്തിനകം സമർപ്പിക്കും. അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കുമ്പോൾ ക്ലാസും പഠനവും എങ്ങനെ വേണമെന്ന് പരിശോധിക്കുന്നതിനായി സ്‌കൂൾ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌  എൻ.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സമിതി കരട് റിപ്പോർട്ടിൽ തിങ്കളാഴ്ച അവസാനവട്ട ചർച്ച നടത്തുകയും ചെയ്തിരുന്നു. സമിതി അംഗങ്ങൾ ഒടുവിൽ സമർപ്പിച്ച നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയായിരിക്കും റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് കൈമാറുക. […]