അന്നം വിളമ്പി ആഘോഷിക്കാം ; സ്‌കൂൾ പ്രഭാതഭക്ഷണ പദ്ധതിക്ക് പുതിയ മാതൃക.വ്യക്തികളുടെയും കുടുംബത്തിന്റെയും സംഘടനകളുടെയും വിശേഷ ദിവസങ്ങളെ സ്‌കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
പിറന്നാളോ വിവാഹവാർഷികമോ ഏതുമാകട്ടെ അടുത്തുള്ള സ്‌കൂളിൽ പ്രഭാതഭക്ഷണം നൽകി ആഘോഷിച്ചാലോ. അതിനൊരു അവസരം വരുന്നു. വ്യക്തികളുടെയും കുടുംബത്തിന്റെയും സംഘടനകളുടെയും വിശേഷ ദിവസങ്ങളെ സ്‌കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ആവശ്യമെങ്കിൽ സ്‌പോൺസർമാരെയും പൂർവ വിദ്യാർഥി സംഘടനകളുടെയും സഹായവും സ്വീകരിക്കാം. ഈ മാതൃകയിൽ […]