video
play-sharp-fill

പത്തനംതിട്ടയിൽ ബിരിയാണി കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ;13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി;ഹോട്ടലിൽ പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

സ്വന്തം ലേഖകൻ പത്തനംതിട്ട : സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയിൽ സ്കൂളിലാണ് ഭക്ഷ്യ വിഷബാധ റിപ്പോർട്ട്‌ ചെയ്തത്. 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി. ചിക്കൻ ബിരിയാണി കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥത ഉണ്ടായത്. സ്കൂൾ വാർഷികാഘോഷത്തിന് ഇടയാണ് ബിരിയാണി വിതരണം ചെയ്തത്.ആരുടേയും നില ഗുരുതരമല്ല. അതേസമയം രാവിലെ 11 മണിക്ക് സ്കൂളിൽ എത്തിച്ച ബിരിയാണി കുട്ടികൾക്ക് നൽകിയത് വൈകിട്ട് 6 മണിക്കാണെന്ന ആക്ഷേപവും ഉയരുന്നുണ്ട് . ഭക്ഷണം എത്തിച്ചത് കൊടുമണ്ണിലുള്ള ക്യാരമൽ ഹോട്ടലിൽ നിന്നുമാണ്. രാവിലെ നൽകിയ […]

സംസ്ഥാനത്ത് ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഒഴിവാക്കും ; മധ്യവേനലവധി നേരെത്തെയാക്കാനും മന്ത്രിസഭാ തീരുമാനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഒഴിവാക്കും. കൂടാതെ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ അവധി നേരെത്തെയാക്കാനും തീരുമാനമായി. അംഗനവാടികൾക്കും അവധി ബാധകമായിരിക്കും അതേസമയം, എട്ട്, ഒമ്ബത്, പത്ത് ക്ലാസുകളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഇതിനുപുറമെ മാർച്ച് മാസത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി്. എന്നാൽ കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. ഇക്കാര്യത്തിൽ വ്യക്തതയില്ല. ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കാൻ മുഖ്യമന്ത്രി അല്പസമയത്തിനകം മാധ്യമങ്ങളെ […]

നവോത്ഥാനമൊക്കെ സ്‌കൂളിന് പുറത്ത് : ക്ലാസ് മുറിയിലെ ബോർഡിൽ വിദ്യാർത്ഥികളുടെ ജാതി തിരിച്ച് കണക്ക് ; സംഭവം ഉത്തരേന്ത്യയിലല്ല എറണാകുളത്ത്

സ്വന്തം ലേഖകൻ കൊച്ചി: നവോത്ഥാനമൊക്കെ സ്‌കൂളിന് പുറത്ത് , ക്ലാസ്മുറിയിലെ ബോർഡിൽ വിദ്യാർത്ഥികളുടെ ജാതി തിരിച്ച് കണക്ക്.സഭവം നടന്നത് ഉത്തരേന്ത്യയിലല്ല.എറണാകുളം സെന്റ് തെരേസാസ് ലോവർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഇവിടെ ഒരു ക്ലാസ് മുറിയിലെ ബോർഡിൽ കുട്ടികളുടെ ജാതി തിരിച്ചാണ് കണക്കെഴുതിയിരിക്കുന്നത്. എഴുത്തുകാരി ചിത്തിര കുസുമനാണ് ഫേസ്ബുക്കിൽ ഇക്കാര്യം ചിത്രമടക്കം പങ്കുവെച്ചത്. മൂന്നാം ക്ലാസിലെ 51 കുട്ടികളെ എസ്‌സി, ഒഇസി, ഒബിസി, ജനറൽ, ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ എന്നിങ്ങനെയാണ് തിരിച്ചെഴുതിയത്. ഡാറ്റാ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ബോർഡിൽ കുട്ടികൾ കാൺകെ ഇങ്ങനെ എഴുതിയിട്ടത് എന്നാണ് വിശദീകരണം […]

ഒന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ വിസർജ്യം കൊടുത്തു വിട്ട അദ്ധ്യാപികക്കെതിരെ നടപടി സ്വീകരിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

  സ്വന്തം ലേഖിക നെടുങ്കണ്ടം: നിക്കറിനുള്ളിൽ മലവിസർജനം നടത്തിയ ഒന്നാംക്ലാസ് വിദ്യാർഥിയുടെ ബാഗിൽ വിസർജ്യം പൊതിഞ്ഞ് അദ്ധ്യാപിക കൊടുത്തുവിട്ട സംഭവത്തിൽ കുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. 25000 രൂപ കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാണ് വിധി.പൊതുപ്രവർത്തകനും, ഹൈക്കോടതി അഭിഭാഷകനുമായ ജോബി ജോളി 2018ലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന് നൽകി പരാതിയിലാണ് വിധി വന്നത്. ദേശീയ മനുഷ്യാവകാശ കമ്മിഷന്റേതാണ് ഉത്തരവ്. നഷ്ടപരിഹാരത്തിനൊപ്പം, അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണം എന്നും സർക്കാരിന് നിർദേശമുണ്ട്. നെടുങ്കണ്ടം എസ്ഡിഎ സ്‌കൂൾ അധികൃതർക്കെതിരെയായിരുന്നു പരാതി.

സ്കൂൾ കാന്റീനുകളിൽ  ജങ്ക് ഫുഡുകൾ ഇനി വിൽക്കരുത്  ; നിരോധനവുമായി കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പ്

കൊച്ചി : വിദ്യാലയങ്ങളിലെ കാന്റീനുകളിൽ ജങ്ക് ഫുഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഇതിനുപുറമെ സ്‌കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ ജങ്ക് ഫുഡുകളുടെ വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. കോള, ചിപ്പ്സ്, പാക്കേജ്ഡ് ജ്യൂസ്, ബര്‍ഗര്‍, പിസ, സമൂസ തുടങ്ങിയവയാണ് ജങ്ക് ഫുഡുകളില്‍ ഉള്‍പ്പെടുന്നത്.ജങ്ക് ഫുഡുകളുടെ വില്പന സ്‌കൂള്‍ പരിസരത്ത് വ്യാപകമാകുന്നുണ്ട്. കേന്ദ്ര ഭക്ഷ്യ വകുപ്പിന്റെ ഈ ഉത്തരവ് നിരോധനം ഡിസംബറില്‍ പ്രാബല്യത്തില്‍ വരും. ജങ്ക് ഫുഡുകള്‍ കുട്ടികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് […]

വിദ്യാലയങ്ങളിൽ എക്സൈസ് റെയ്ഡ് ; കഞ്ചാവ് വലിച്ച് അവശനിലയിലായ വിദ്യാർത്ഥികളെ കണ്ടെത്തി

തിരുവനന്തപുരം : തലസ്ഥാനത്ത് വിവിധ  വിദ്യാലയങ്ങളിലും പരിസരത്തും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ റെയ്ഡ്. കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്‌തെന്ന്  വിവരം ലഭിച്ച      സ്കൂളുകളിലാണ്   ഇന്ന് റെയ്ഡ് നടത്തിയത്. കഞ്ചാവ് വലിച്ച്‌ വിദ്യാർത്ഥികൾ  ക്ലാസ് റൂമുകളില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാെതെ അവശ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് മേധാവി എ.ഡി.ജി.പി ആനന്ദകൃഷ്ണന്റെ നിര്‍ദേശ പ്രകാരമായിരുന്നു റെയ്ഡ് നടത്തിയത്.

സ്‌കൂൾ സന്ദർശന സമയത്ത് പരിപ്പും ചോറും കഴിക്കുന്ന വിദ്യാർത്ഥികൾക്കൊപ്പമിരുന്നു കോഴിക്കറികൂട്ടിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

  സ്വന്തം ലേഖിക ഒഡിഷ: വിദ്യാലയ സന്ദർശനത്തിനിടെ ഉച്ചക്ക് കോഴിക്കറികൂട്ടി ചോറ് കഴിച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു . ഉച്ച ഭക്ഷണ സമയത്ത് കുട്ടികൾക്ക് പരിപ്പും ചോറും നൽകിയപ്പോൾ അവർക്കൊപ്പമിരുന്ന് കോഴിക്കറി കഴിച്ചതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത് . ബ്ലോക്ക് എഡ്യുക്കേഷൻ ഓഫീസർ ബിനയ് പ്രകാശ് സോയ് യെയാണ് സുന്ദർഗാവ് ജില്ലാ കളക്ടർ നിഖിൽ പവൻ കല്യാണി സസ്‌പെൻഡ് ചെയ്തത്. സ്‌കൂൾ വിദ്യാർത്ഥികൾക്കൊപ്പമിരുന്ന് ഇയാൾ കോഴിക്കറി കഴിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു . മാന്യമല്ലാത്ത രീതിയിൽ പെരുമാറിയതിന് സോയ്‌ക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് […]