play-sharp-fill

രാഹുൽ ഗാന്ധിയുടെയും ഹൈബി ഈഡന്റെയും തെരെഞ്ഞെടുപ്പ് റദ്ദാക്കണെന്നാവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി ; നടപടി പ്രഥമ ദൃഷ്ടിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെതുടർന്ന്

സ്വന്തം ലേഖകൻ കൊച്ചി: സരിതാ എസ് നായര്‍ എംപി മാരായ രാഹുല്‍ ഗാന്ധി, ഹൈബി ഈഡന്‍ എന്നിവരുടെ ലോക്സഭാ തെരെഞ്ഞടുപ്പ് വിജയത്തെ ചോദ്യം ചെയ്തു കൊണ്ട് സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി.വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടേയും എറണാകുളത്ത് ഹൈബി ഈഡന്റെയും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും ഇലക്ഷന്‍ നടത്തണമെന്നായിരുന്നു സരിതയുടെ ആവശ്യം. എറണാകുളത്തും വയനാട്ടിലും സ്ഥാനാര്‍ഥിയാകാന്‍ താന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തളളിയത് തെറ്റായ കീഴ്‌വഴക്കത്തിലൂടെയെന്നായിരുന്നു സരിത ആരോപണം ഉയർത്തിയിരുന്നു. എറണാകുളത്തും വയനാട്ടിലും മത്സരിക്കാന്‍ […]

സോളാർ അഴിമതി : സരിതാ നായർക്ക് മൂന്നു വർഷം തടവ് ;മൂന്നാം പ്രതി രവിയ്ക്ക് മൂന്നു വർഷം തടവും 10000 രൂപ പിഴയും

  സ്വന്തം ലേഖിക കോയമ്പത്തൂർ: രാഷ്ട്രീയ കേരളത്തിൽ പ്രകമ്പനം സൃഷ്ടിച്ച സോളാർ അഴിമതി കേസിൽ സരിത നായർക്ക് കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതിയാണ് സരിത. മൂന്നാം പ്രതിയായ രവിയ്ക്കും മൂന്ന് വർഷത്തേക്ക് തടവും 10000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കോയമ്പത്തൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ടീം സോളാർ എന്ന വിവാദ കമ്പനിയുടെ പ്രധാന വ്യാവസായിക ഇടപാടുകൾ എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു എന്ന കണ്ടത്തലിനെ തുടർന്ന്, മുഖ്യമന്ത്രിയുടെ പ്രധാന പേർസണൽ […]