video
play-sharp-fill

ആഗ്രഹങ്ങൾക്ക് വൈകല്യങ്ങൾ പരിധിയല്ല; സ്കൂൾ അധികൃതരും പഞ്ചായത്തും ഇടപെട്ട് സജൻ എസ്എസ്എൽസി പരീക്ഷ എഴുതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വൈകല്യങ്ങൾ മറന്ന് സജിത്ത് സ്കൂൾ അധികൃതരുടെയും പഞ്ചായത്ത് അധികൃതരുടെയും സഹായത്തോടെ എസ്എസ്എൽസി പരീക്ഷ എഴുതി. 90 ശതമാനത്തോളം ശാരീരിക വൈകല്യമുള്ള സജൻ ഞെക്കാട് ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ആംബുലൻസിൽ എത്തി ആണ് സജൻ പരീക്ഷ പൂർത്തിയാക്കിയത്. സജനെ സുരക്ഷിതമായി വീട്ടിൽ നിന്ന് എടുത്ത് ആംബുലൻസിൽ കയറ്റി സ്കൂളിൽ എത്തിച്ച് പരീക്ഷയെഴുതി തിരികെ വീട്ടിൽ എത്തിക്കുകയായിരുന്നു. ഇതിനായി ഒറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് സേവനം അധികൃതർ ഒരുക്കിയിരുന്നു. സജന് സ്വന്തമായി പരീക്ഷ എഴുതാൻ കഴിയാത്തതിനാൽ […]