അയ്യപ്പന് കത്തെഴുതാം; ഗൃഹപ്രവേശം, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്ക് ക്ഷണിച്ചു കൊണ്ടും സങ്കടങ്ങളും ആവലാതികളും ബോധിപ്പിച്ചു കൊണ്ടും നിരവധി കത്തുകള്‍ ; ആറ് പതിറ്റാണ്ടിന്റെ പഴമയില്‍ സന്നിധാനത്തെ പോസ്റ്റ് ഓഫീസ്;സ്വന്തമായി പിന്‍കോഡ്
ശബരിമല :ശബരിമലയില്‍ ഒരു പോസ്റ്റ് ഓഫീസ് ഉണ്ട്.പതിനെട്ടാം പടിയുടെയും ശബരിമല ശാസ്താവിന്റെയും തപാല്‍ മുദ്ര പതിയുന്ന കത്തിടപാടുകള്‍ മുടങ്ങാതെ നടക്കുന്ന സന്നിധാനത്തെ തപാലാഫീസ്. ഈ വരുന്ന നവംബര്‍ 16 ന് സന്നിധാനത്തെ ഈ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിട്ട് അറുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. […]