video
play-sharp-fill

ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്റ്റാർ സിംഗർ ഗായകൻ റോഷന്റെ നില അതീവഗുരുതരം ; ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കണ്ണൂർ: നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ സ്റ്റാർ സിംഗർ താരവും ചലചിത്ര പിന്നണി ഗായകനുമായ റോഷന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസമാണ് റോഷനും സഹോദരൻ അശ്വിനും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ റോഷനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച എറണാകുളത്തേക്ക് പോകുന്നതിനിടെ കണ്ണൂർ എകെജി ഹോസ്പിറ്റൽ ബസ്റ്റാന്റിന് സമീപമായിരുന്നു അപകടം അമിത വേഗത്തിൽ എത്തിയ ലോറി നിയന്ത്രണംവിട്ട് ഡിവൈഡറിനു മുകളിലൂടെ ഇവരുടെ കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഷന്റെ […]

നിയന്ത്രണം വിട്ട് ലോറി കാറിലിടിച്ച് സ്റ്റാർ സിംഗർ ഗായകൻ റോഷന് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ കണ്ണൂർ: നിയന്ത്രണം വിട്ട് ലോറി കാറിലിടിച്ച് സ്റ്റാർ സിംഗർ ഗായകന് റോഷന് ഗുരുതര പരിക്ക്. തളാപ്പ് എ.കെ.ജി ആശുപത്രിക്ക് സമീപം ശനിയാഴ്ച പുലർച്ചെ നടന്ന അപകടത്തിലാണ് റോഷന് പരിക്കേറ്റത്. നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച ശേഷം എതിർവശത്തെ കടയിലേക്ക് പാഞ്ഞു കയറുകയാണ് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ റോഷനെ ചാല ആസ്റ്റർ മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി റോഡിലെ കുഴിയിലകപ്പെട്ട് നിയന്ത്രണം വിട്ട് ഡിവൈഡറും തകർത്ത് കാറിലിടിക്കുകയായിരുന്നു തുടർന്ന് ലോറി കടയിലേക്കും പാഞ്ഞുകയറി അപകടമുണ്ടായി. […]