കൊടുങ്ങല്ലൂർ അമ്പലത്തിൽ കോഴിക്കല്ലിൽ കോഴിയെ വെട്ടി; തടഞ്ഞ എസ്ഐക്കും വെട്ട് ; നിരോധിച്ച കോഴിബലി വീണ്ടും തലപൊക്കുന്നു
സ്വന്തം ലേഖകൻ കൊടുങ്ങല്ലൂർ : നിയമം മൂലമുള്ള നിരോധനം മറികടന്നു ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ കോഴിക്കല്ലിൽ വീണ്ടും കോഴിയെ വെട്ടി. കഴിഞ്ഞ ദിവസം കോഴിയെ വെട്ടിയതിനെ തുടർന്നു കോഴിക്കല്ലിനു സമീപം പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. കല്ലിൽ പട്ടുവിരിക്കാനെന്ന വ്യാജേന എത്തിയ സംഘം കോഴിയെ വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച എസ്ഐക്കു വെട്ടേറ്റു. തടയാൻ ശ്രമിച്ചപ്പോഴാണ് എസ്ഐക്കുനേരെ കത്തിവീശിയത്. വടക്കേ നടയിലാണ് സംഭവം. കോഴിയെ വെട്ടാൻ എത്തിയ മലപ്പുറം ആദി മാർഗി മഹാചണ്ടാള ബാബമലബാറി മാതൃകുല ധർമരക്ഷാ ആശ്രമത്തിലെ 9 അംഗ സംഘത്തെ അറസ്റ്റ് ചെയ്തു. സംഭവത്തിനു […]