‘ ഭഗവാന് കൂട്ടായി ഇനി റോബോട്ടിക് ഗജവീരൻ ‘ പത്തടി ഉയരവും എണ്ണൂറ് കിലോ ഭാരവും; സ്വിച്ചിട്ടാല്‍ തുമ്പികൈ വഴി വെള്ളം ചീറ്റിക്കും; നാലുപേരെ പുറത്തേറ്റാന്‍ കഴിയും; ചെലവ് അഞ്ച് ലക്ഷം രൂപ; ചരിത്രത്തിലാദ്യമായി ‘റോബോര്‍ട്ട് ‘ ആനയെ നടയിരുത്താനൊരുങ്ങി തൃശൂരിലെ ക്ഷേത്രം
സ്വന്തം ലേഖകൻ തൃശൂര്‍: റോബോര്‍ട്ട് ആനയെ നടയ്ക്കിരുത്താനൊരുങ്ങി ഇരിഞ്ഞാടപ്പിള്ളി ശ്രി ശ്രീകൃഷ്ണ ക്ഷേത്രം. ഭക്തര്‍ സംഭാവന ചെയ്ത ഇരിഞ്ഞാടപ്പിള്ളി രാമന്‍ എന്ന റോബര്‍ട്ട് ആനയെ ആണ് നടയ്ക്കിരുത്തുക. പത്തര അടി ഉയരവും എണ്ണൂറ് കിലോ ഭാരവും ഇതിനുണ്ട്. നാലുപേരെ പുറത്തേറ്റാന്‍ കഴിയും. അഞ്ച് ലക്ഷം രൂപയാണ് ഇതിന്റെ നിര്‍മാണ ചെലവ്.ഇരിങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഫെബ്രുവരി 26നാണ് ഇരിഞ്ഞാടപ്പിള്ളി രാമനെ നടയിരുത്തുന്നത്. വൈദ്യുതിയിലാണ് ആനയുടെ തലയും കണ്ണുകളും വായയും ചെവിയും വാലും പ്രവര്‍ത്തിക്കുന്നത്. ഇവ എപ്പോഴും ചലിപ്പിക്കുന്ന രീതിയിലാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്. രണ്ട് മാസമാണ് […]