ചികിത്സ തേടി ആശുപത്രിയിലെത്തിയ അംഗപരിമിതൻ മുങ്ങിയത് ഇരിക്കാൻ നൽകിയ വീൽചെയറുമായി ; ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ നടത്തിയ തിരച്ചിലിൽ വീൽചെയറുമായി ആളെ കിട്ടിയത് ബാറിൽ നിന്നും ; സംഭവം കൊട്ടാരക്കരയിൽ
സ്വന്തം ലേഖകൻ കൊട്ടാരക്കര : മോഷണം പലതരത്തിലുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ മോഷണമാണ് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം നടന്നത്. ചികിത്സ തേടി കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലെത്തിയ അംഗപരിമിതൻ മുങ്ങിയത് ഇരിക്കാൻ നൽകിയ വീൽചെയറുമായിട്ടാണ്. വീൽചെയർ കാണാതായതിനെ തുടർന്ന് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ നടത്തിയ തെരച്ചിലിനൊടുവിൽ ബാറിൽ നിന്ന് വീൽചെയറിനൊപ്പം വയോധികനെയും കണ്ടുകിട്ടി. കഴിഞ്ഞദിവസമാണ് ചികിത്സതേടി വയോധികനായ അംഗപരിമിതൻ താലൂക്ക് ആശുപത്രിയിൽ എത്തിയത്. തുടർന്ന് കുറെ നേരം വീൽചെയറിൽലിരുന്നു. തുടർന്ന് തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ വീൽചെയറുമായി പതുക്കെ പുറത്തുകടന്ന് ഒരു ഓട്ടോറിക്ഷയിൽ […]