ലഹരിമരുന്ന് കേസിൽ കസ്റ്റഡിയിൽ വിട്ട റിയ ബൈക്കുള വനിതാ ജയിലിൽ ; റിയ പാർക്കുക സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന ഇന്ദ്രാണി മുഖർജി കഴിയുന്ന അതേ ബാരക്കിൽ

സ്വന്തം ലേഖകൻ മുംബൈ: സുശാന്ത് സിങ്ങിന്റെ മരണവവുമായി ബന്ധപ്പെട്ട് ലഹരിമരുന്ന് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട നടി റിയ ചക്രബർത്തിയെ പാർപ്പിക്കുക ബൈക്കുള വനിതാ ജയിലിലായിരിക്കും. സ്വന്തം മകളെ കൊലപ്പെടുത്തിയ കേസിൽ വിചാരണത്തടവിൽ ജയിലിൽ കഴിയുന്ന ഇന്ദ്രാണി മുഖർജി പാർക്കുന്ന അതേ ബാരക്കിലാവും റിയയെയും പാർപ്പിക്കുക. ഉച്ചയ്ക്ക് ശേഷമാണ് റിയ ജയിലിൽ എത്തിയത്. മെഡിക്കൽ സംഘം പരിശോധന പൂർത്തിയാക്കി അനുവദിച്ച ബാരക്കിലെ മുറിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യകാരണങ്ങൾ സൂചിപ്പിച്ചുകൊണ്ടും കൊവിഡ് വ്യാപനത്തിന്റെ പേര് പറഞ്ഞുമൊക്കെ മുൻകാലങ്ങളിൽ ഇന്ദ്രാണി നൽകിയ നിരവധി ജാമ്യാപേക്ഷകൾ കോടതി തള്ളിയ ശേഷം […]