ലഹരിമരുന്ന് കേസിൽ കസ്റ്റഡിയിൽ വിട്ട റിയ ബൈക്കുള വനിതാ ജയിലിൽ ; റിയ പാർക്കുക സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന ഇന്ദ്രാണി മുഖർജി കഴിയുന്ന അതേ ബാരക്കിൽ

സ്വന്തം ലേഖകൻ

മുംബൈ: സുശാന്ത് സിങ്ങിന്റെ മരണവവുമായി ബന്ധപ്പെട്ട് ലഹരിമരുന്ന് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട നടി റിയ ചക്രബർത്തിയെ പാർപ്പിക്കുക ബൈക്കുള വനിതാ ജയിലിലായിരിക്കും.

സ്വന്തം മകളെ കൊലപ്പെടുത്തിയ കേസിൽ വിചാരണത്തടവിൽ ജയിലിൽ കഴിയുന്ന ഇന്ദ്രാണി മുഖർജി പാർക്കുന്ന അതേ ബാരക്കിലാവും റിയയെയും പാർപ്പിക്കുക. ഉച്ചയ്ക്ക് ശേഷമാണ് റിയ ജയിലിൽ എത്തിയത്. മെഡിക്കൽ സംഘം പരിശോധന പൂർത്തിയാക്കി അനുവദിച്ച ബാരക്കിലെ മുറിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു.

ആരോഗ്യകാരണങ്ങൾ സൂചിപ്പിച്ചുകൊണ്ടും കൊവിഡ് വ്യാപനത്തിന്റെ പേര് പറഞ്ഞുമൊക്കെ മുൻകാലങ്ങളിൽ ഇന്ദ്രാണി നൽകിയ നിരവധി ജാമ്യാപേക്ഷകൾ കോടതി തള്ളിയ ശേഷം ബൈക്കുള സ്ത്രീകളുടെ ജയിലിലാണ് ഇപ്പോൾ ഇന്ദ്രാണി ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ദ്രാണിയെ കൂടാതെ 250 തടവുകാരാണ് ഇവിടെയുള്ളത്. ഇരുപത്തിനാലുകാരിയായ മകൾ ഷീന ബോറയെ 2012 ഏപ്രിലിൽ മുൻ ഭർത്താവ് സഞ്ജീവ് ഖന്നയുടേയും ഡ്രൈവർ ശ്യാംവർ റായിയുടെയും സഹായത്തോടെ ഇന്ദ്രാണി കൊലപ്പെടുത്തുകയായിരുന്നു.

കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം മുംബൈയിൽ നിന്ന് അധികം ദൂരെയല്ലാത്ത റായ്ഗഡ് ജില്ലയിലെ വനാന്തർഭാഗത്ത് കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിച്ചു കളയുകയും ചെയ്തു. ഇതാണ് ഇന്ദ്രാണി മുഖർജിയക്കെതിരെയുള്ള കേസ്.

ഈ വധത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടായിരുന്നു എന്നാരോപിച്ച് ഇന്ദ്രാണിയുടെ ഭർത്താവും, സ്റ്റാർ ഇന്ത്യ മേധാവിയുമായിരുന്ന പീറ്റർ മുഖർജിയയും പിന്നീട് അറസ്റ്റിലാവുകയും റിമാൻഡിൽ അയക്കുകയുമായിരുന്നു.

അതേസമയം വിചാരണത്തടവിനിടെ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ദ്രാണിയും ഭർത്താവും വിവാഹമോചിതരാവുകയും ചെയ്തിരുന്നു.