video
play-sharp-fill

യുവനടിയെ പീഡിപ്പിച്ച സംഭവം : ദിലീപിന് ഇന്നത്തെ ദിവസം നിർണ്ണായകം ; റിമി ടോമി, കുഞ്ചാക്കോ ബോബൻ, മുകേഷ് എന്നിവരെ വിസ്തരിക്കും

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക സാക്ഷി വിസ്താരം ബുധനാഴ്ച നടക്കും. കേസിലെ നിർണ്ണായക സാക്ഷികളായ റിമി ടോമി, കുഞ്ചാക്കോ ബോബൻ, മുകേഷ് എന്നിവരെയാണ് ബുധനാഴ്ച വിസ്തരിക്കുന്നത്. ദിലീപിനെതിരെയുള്ള ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിൽ ഇവരുടെ മൊഴി നിർണ്ണായകമാണ്. കൊച്ചിയിലെ പ്രത്യേക വിചാരണകോടതിയിലാണ് സാക്ഷി വിസ്താരം. അതേസമയം കഴിഞ്ഞ ദിവസത്തെ വിചാരണയിൽ ഹാജരാകുകയോ അവധി അപേക്ഷ നൽകുകയോ ചെയ്യാതിരുന്നതിന് കുഞ്ചാക്കോ ബോബന് എതിരെ അഡീഷണൽ സെഷൻസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു റിമി ടോമിയും ആക്രമിക്കപ്പെട്ട നടിയും. കാവ്യാ […]