ഓൺലൈൻ പെൺവാണിഭം ; ചുംബന സമര സംഘാടകരായ രാഹുൽ പശുപാലൻ, രശ്മി ആർ.നായർ എന്നിവരടക്കമുള്ളവരോട് ഹാജരാവാൻ പോക്‌സോ കോടതി ഉത്തരവ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓൺലൈൻ സെക്‌സ് റാക്കറ്റ് കേസിൽ ചുംബന സമര സംഘാടകരും സൈബർ പോരാളികളുമായ രാഹുൽ പശുപാലനും രശ്മി.ആർ.നായരുമടക്കമുള്ള പതിമൂന്ന് പ്രതികളോട് ഹാജരാക്കാൻ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടു. എല്ലാ പ്രതികളെയും മാർച്ച് 23ന് ഹാജരാക്കാൻ ക്രൈംബ്രാഞ്ചിനോടാണ് ജഡ്ജി കെ.വി. രജനീഷ് ഉത്തരവിട്ടത്. ബാംഗ്ലൂരിൽ നിന്ന് മൈനർ പെൺകുട്ടികളെ വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടു വന്നതിന് പ്രതികൾക്കെതിരെ കർണ്ണാടകത്തിലും കുട്ടിക്കടത്ത് കേസുണ്ട്. രാഹുൽ പശുപാലൻ 14 മാസവും രശ്മി. ആർ. നായർ 10 മാസക്കാലവും ജയിലിൽ റിമാന്റിൽ കഴിഞ്ഞ ശേഷമാണ് കേരള […]