റിസർവ് ബാങ്കിലുള്ള കരുതൽ ധനത്തിൽ കൈവച്ചതിന് പിന്നാലെ ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാനും കേന്ദ്രസർക്കാർ നീക്കം ; സ്വർണം വാങ്ങിയ ബില്ല് സൂക്ഷിച്ചില്ലെങ്കിൽ 33 ശതമാനം പിഴ നൽകണം
സ്വന്തം ലേഖിക കൊച്ചി : സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റിസർവ് ബാങ്കിന്റെ കരുതൽധനത്തിൽ കൈവച്ചതിനു പിന്നാലെ ജനങ്ങളുടെ കൈവശമുള്ള സമ്പത്ത് കൊള്ളയടിക്കാനും കേന്ദ്രം സർക്കാരിന്റെ നീക്കം. ഇനി മുതൽ സ്വർണം വാങ്ങിയ ശേഷംബില്ലും സൂക്ഷിച്ച് വയ്ക്കണം.രസീതില്ലാത്ത സ്വർണത്തെ കള്ളപ്പണമായി കണ്ട് 33 ശതമാനം പിഴയീടാക്കാനാണ് നീക്കം. രേഖയില്ലാത്ത 75 ലക്ഷം കോടിയോളം രൂപയുടെ സ്വർണം ജനങ്ങളുടെ കൈവശമുണ്ടെന്നാണ് നിഗമനം. ഈ സ്വർണം നിയമപരമാക്കാൻ അവസരം എന്ന പേരിലാണ് പുതിയ പദ്ധതി. രണ്ടു വർഷംമുമ്പ് കൊണ്ടുവന്ന സ്വർണം പണമാക്കൽ പദ്ധതി വിജയിച്ചില്ല. ബാങ്കുകളിൽ സ്വർണം […]