വിമാനത്താവള സുരക്ഷക്കായുള്ള ആദ്യബുള്ളറ്റ് പ്രതിരോധവാഹനം തിരുവനന്തപുരം എയര്‍പോര്‍ട്ടിന്;റിപ്പബ്ലിക് ദിന സമ്മാനമായിട്ടാണ് അദാനി ഗ്രൂപ്പ് ബുള്ളറ്റ് പ്രതിരോധ വാഹനം കൈമാറിയത്

സ്വന്തം ലേഖകൻ തിരുവനന്തപുരം:വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്കായി വിന്യസിക്കുന്ന ആദ്യ ബുള്ളറ്റ് പ്രതിരോധ വാഹനം ഇനി തിരുവനന്തപുരം രാജ്യന്തര വിമാനത്താവളത്തിന് സ്വന്തം. B6 ലെവല്‍ ബാലിസ്റ്റിക് പരിരക്ഷ നല്‍കുന്ന മഹീന്ദ്ര മാര്‍ക്സ്മാന്‍ വാഹനത്തില്‍ 6 പേര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കഴിയും.വെടിയുണ്ട, ഗ്രനേഡുകള്‍ എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ബോഡിയാണ് വാഹനത്തിനുള്ളത്. ബാലിസ്റ്റിക് സ്റ്റീല്‍ ഇന്റീരിയര്‍ ഫ്രെയിം, വാതിലുകളും ജനലുകളും പോലുള്ള ഇംപാക്‌ട് ഏരിയകള്‍ക്ക് പരിരക്ഷ നല്‍കുന്നു. വ്യൂ ഗ്ലാസും ഗണ്‍ പോര്‍ട്ടും ഉള്‍ക്കൊള്ളുന്ന കവചിത സ്വിംഗ് ഡോറാണ് പിന്‍ഭാഗം സംരക്ഷിച്ചിരിക്കുന്നത്. എല്ലാ വാതിലുകളുടെയും അധിക കവചിത ഭാരം […]

റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം,ഇയാളെ രക്ഷിക്കാനുളള ശ്രമത്തിനിടെ മറ്റ് നാല് പേര്‍ക്കും പരിക്കേറ്റു.

സ്വന്തം ലേഖകൻ ബീഹാർ; റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു. സ്വകാര്യ കോച്ചിംഗ് സെന്റര്‍ നടത്തിയിരുന്ന അഭിഷേക് ഝാ എന്നയാളാണ് മരണപ്പെട്ടത്. എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തില്‍ അദ്ദേഹം ദേശീയ പതാക ഉയര്‍ത്തുമായിരുന്നു. ഇയാളെ രക്ഷിക്കാനുളള ശ്രമത്തിനിടെ മറ്റ് നാല് പേര്‍ക്കും പരിക്കേറ്റു. ബിഹാറിലെ സിതാമര്‍ഹി ജില്ലയില്‍ റിഗ പോലീസ് സ്റ്റേഷന്‍ പരിധിയിലെ രാംനഗറിലാണ് സംഭവം. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് അവരില്‍ ഒരാളുടെ നില ഗുരുതരമാണ്. എല്ലാ […]

സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം; പിണറായി സ‍ർക്കാരിന് അഭിനന്ദനം; സർക്കാർ നവകേരളം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു; ആശംസ മലയാളത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം. തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. മലയാളത്തിലായിരുന്നു ഗവർണറുടെ പ്രസംഗം. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. പിണറായി വിജയൻ സ‍ർക്കാരിനെ പ്രശംസിച്ചായിരുന്നു ​ഗവർണറുടെ പ്രസം​ഗം. സാമൂഹിക സുരക്ഷയിൽ കേരളം മികച്ച മാതൃകയായി. ലോകത്തിന് തന്നെ പ്രചോദനമായി . എല്ലാവർക്കും പാർപ്പിടം എന്ന രാജ്യത്തിന്റെ സ്വപ്നത്തിന് ലൈഫ് പദ്ധതി കരുത്ത് പകർന്നു. ആരോഗ്യമേഖലയിൽ കേരളം വലിയ നേട്ടങ്ങളുണ്ടാക്കിയെന്നും ഗവർണർ പറഞ്ഞു. ആർദ്രം മിഷൻ കേരളത്തിന്റെ ആരോഗ്യ മേഖലയെ പുനക്രമീകരിച്ചു. […]

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം വർണാഭമാക്കി രാജ്യം;ഇത്തവണ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അൽസിസി മുഖ്യാതിഥി;സംസ്ഥാനത്തും വിപുലമായ ആഘോഷം;മലയാളത്തില്‍ ആശംസകൾ നേർന്ന് ഗവർണർ

സ്വന്തം ലേഖകൻ ന്യൂഡൽഹി:എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച്‌ രാജ്യം. ഇന്ന് രാവിലെ ഒന്‍പതരയ്ക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പ ചക്രം സമർപ്പിച്ചു. തുടർന്ന് പത്ത് മണിക്ക് കര്‍ത്തവ്യ പഥില്‍ റിപ്പബ്ലിക് ദിന പരേഡിന് തുടക്കം കുറിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി, മുഖ്യതിഥിയായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അല്‍സിസി തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഒന്നിച്ച്‌ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. രാജ്യ തലസ്ഥാനമായ ദില്ലിയില്‍ പ്രൗഢ ഗംഭീരമായ റിപ്പബ്ലിക്ക് ദിന […]

അംബേദ്ക്കറുടെ ശിലാസ്മാരകം സ്ഥാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം : റിപ്പബ്ലിക്ക് ദിനത്തിത്തോടനുബന്ധിച്ച് എ.സി.എസ്.എസിന്റെ മുള്ളങ്കുഴി ബ്രാഞ്ചിൽ സംസ്ഥാന പ്രസിഡന്റ് എസ് ആറുമുഖം ദേശീയ പതാക ഉയർത്തി. അതിനോട് അനുബന്ധിച്ച് ഡോ. ബി.ആർ അംബേക്കറുടെ ശിലാസ്മാരകം സ്ഥാപിച്ചു. ജനറൽ കൺവീനർ ജി.മന്ത്രമണി, സംസ്ഥാന കമ്മറ്റി അംഗം ആന്റണി ഡേവിഡ്, ബ്രാഞ്ച് പ്രസിഡന്റ് എം .മുരുകൻ, വൈസ് പ്രസിഡന്റ്, ആർ.നാഗരാജ് സെക്രട്ടറി കെ. അയ്യപ്പൻ . ട്രഷറർ എസ്.മുകേഷ് മറ്റു സമുദായ അംഗങ്ങളും പങ്കെടുത്തു . തുടർന്ന് സമൂദായ-സംഘടനപരമായ വിഷയങ്ങൾ ചർച്ചയാവുകയും ചെയ്തു. ചർച്ചയിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.ശേഖർ, റ്റി.മണി,എം.ആറുമുഖം,ആർ.ശേഖർ, […]

റിപ്പബ്ലിക് ദിന പരേഡിന് കോഴിക്കോട് ബീച്ച് ഒരുങ്ങി ; മന്ത്രി ടി.പി രാമകൃഷ്ണൻ പരേഡിന് അഭിവാദ്യമർപ്പിക്കും

സ്വന്തം ലേഖകൻ കോഴിക്കോട്: റിപ്പബ്ലിക് ഗിന പരേഡിന് കോഴിക്കോട് ബീച്ച് ഒരുങ്ങി. ജനുവരി 26 ന് രാവിലെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് തൊഴിൽ – എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ അഭിവാദ്യമർപ്പിക്കും. ഡൽഹിയിൽ നടക്കുന്ന ദേശീയ റിപ്പബ്ലിക് ദിന പരേഡിന്റെ ചെറുമാതൃകയിൽ വിവിധ പ്ലാറ്റൂണുകളുടെ പരേഡിനൊപ്പം വിവിധ വകുപ്പുകളുടെ ടാബ്ലോകളും കേരളത്തിന്റെ തനത് കലാ രൂപങ്ങളുടെ പ്രകടനങ്ങളും അടങ്ങുന്ന പരേഡ് കാണാൻ വിപുലമായ സൗകര്യങ്ങളാണ് ബീച്ചിൽ ഒരുക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികളും സാംസ്‌കാരിക നായകരും പ്രത്യേക അതിഥികളായി പങ്കെടുക്കുന്ന പരേഡ് വീക്ഷിക്കാൻ […]

റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്തുക ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസൊനാരോ

  സ്വന്തം ലേഖകൻ ന്യൂഡൽഹി : റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസൊനാരോ മുഖ്യാഥിതിയായി ഇന്ത്യയിലെത്തും. ബ്രസീൽ നടക്കുന്ന 11-ാമത് ബ്രിക്‌സ് ഉകോടിയിൽ പങ്കെടുക്കാനെത്തിയ മോദി പ്രസിഡന്റ് ബോൾസൊനാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹത്തെ 2020 ലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിന് ഔദ്യോഗികമായി ക്ഷണിച്ചത്. നരേന്ദരേ മോദിയും ബ്രസീൽ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ രണ്ടു രാജ്യങ്ങളും തമ്മിൽ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ധാരണയായിട്ടുണ്ട്. വ്യാപാര കാർഷിക മേഖലകളിലെ നിക്ഷേപം ഉൾപ്പെടെയുള്ള വിഷയവും ചർച്ചയായി. അത്യാധുനിക കാർഷിക ഉപകരണങ്ങൾ, കന്നുകാലി […]