റെഡ്മി നോട്ട് 8 പ്രോ സ്വന്തമാക്കാം 13,999 രൂപയ്ക്ക് ; വില കുറച്ച് കമ്പനി

സ്വന്തം ലേഖകൻ കൊച്ചി: റെഡ്മി നോട്ട് 8 പ്രോ സ്വന്തമാക്കാം 13,999 രൂപയ്ക്ക്. രാജ്യത്തെ മുൻനിര സ്മാർട്ട് ഫോൺ വിതരണ കമ്പനിയായ ഷഓമിയുടെ റെഡ്മി നോട്ട് 8 പ്രോയ്ക്ക് ഇപ്പോൾ 1000 രൂപ വില കുറച്ചിട്ടുണ്ട്. അങ്ങനെ 14,999 രൂപ വിലയുണ്ടായിരുന്ന റെഡ്മി 8 പ്രോ ഇനി 13,999 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭിക്കും. 6 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജും റെഡ്മി 8 പ്രോയ്ക്ക് ഉണ്ട്. റെഡ്മി നോട്ട് 8 പ്രോയിൽ നാല് പിൻ കാമറകളും മുൻവശത്ത് സിംഗിൾ കാമറ സജ്ജീകരണവുമുണ്ട്. […]