രാജ്യത്ത് ആശങ്ക കുറയുന്നു..! കോവിഡ് റെഡ് സോണുകളുടെ എണ്ണത്തില്‍ കുറവ് ; നിര്‍ബന്ധിത കോവിഡ് പരിശോധനകള്‍ വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

സ്വന്തം ലേഖകന്‍ ന്യൂഡള്‍ഹി : രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച റെഡ് സോണുകള്‍ കുറയുന്നതായി കേന്ദ്ര സര്‍ക്കാര്‍. റെഡ് സോണുകള്‍ കുറഞ്ഞാലും രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ 15 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. രാജ്യത്ത് 129 റെഡ്സോണ്‍ ജില്ലകള്‍ മാത്രമാണ് നിലവില്‍ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗ്രീന്‍സോണിലെ ജില്ലകളുടെ എണ്ണം 254 ആയി ഉയര്‍ന്നിട്ടുമുണ്ട്. റെഡ് സോണുകള്‍ കുറഞ്ഞ് തുടങ്ങിയതോടെ സാഹചര്യത്തില്‍ മറ്റ് രോഗങ്ങള്‍ക്ക് ആശുപത്രികള്‍ ചികിത്സ തേടുന്നവരോട് കോവിഡ് പരിശോധനക്ക് നിര്‍ബന്ധിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. […]