video
play-sharp-fill

പ്രമുഖ വ്യവസായി രവിപിള്ളയ്‌ക്കെതിരെ സമരം; തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകന്‍ കൊല്ലം: വ്യവസായി രവി പിള്ളയ്‌ക്കെതിരെ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യാന്‍ പോയ തൊഴിലാളികളുടെ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ച ബസ് അടക്കമാണ് പൊലീസ് പിടികൂടിയത്. കോവിഡ് കാലത്ത് പ്രവാസി വ്യവസായി രവി പിള്ളയുടെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട തൊഴിലാളികള്‍ക്കെതിരെയാണ് നടപടി. 20 വര്‍ഷത്തിലേറെ സര്‍വീസുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് യാതൊരു ആനുകൂല്യവും നല്‍കാതെ പിരിച്ചുവിട്ടതിനെതിരെയാണ് തൊഴിലാളികള്‍ സമരം ആസൂത്രണം ചെയ്തത്. കൊല്ലം ഓച്ചിറയില്‍ നിന്ന് ബസില്‍ പുറപ്പെട്ട തൊഴിലാളികളെ ചിന്നക്കടയില്‍ വച്ചാണ് തടഞ്ഞ് നിര്‍ത്തി അറസ്റ്റ് ചെയ്തത്. 65 ഓളം തൊഴിലാളികളെ ക്‌സറ്റഡിയിലെടുത്തു. […]