കോട്ടയം ജില്ലയിലെ റേഷൻ കാർഡിലെ അംഗങ്ങളെയും ആധാറുമായി ബന്ധിപ്പിക്കണം : ആധാറുമായി ബന്ധിപ്പിക്കാത്തവരെ മുന്നറിയിപ്പ് കൂടാതെ റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്യുമെന്ന് ജില്ലാ സിവിൽ സപ്ലൈ ഓഫിസർ
സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിലെ റേഷൻ കാർഡിലെ അംഗങ്ങളെ ജൂലൈ 31നകം ആധാറുമായി ബന്ധിപ്പിക്കണമെന്ന് ജില്ലാ സിവിൽ സപ്ലൈ ഓഫിസർ. പ്രതിമാസ റേഷൻ വിഹിതം, സൗജന്യ റേഷൻ(പി.എം.ജി.കെ.വൈ) എന്നിവ പൂർണ്ണമായും ആധാർ അടിസ്ഥാനമാക്കിയായതിനാലാണ് കാർഡിലെ മുഴുവൻ അംഗങ്ങളുടെയും ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറിയിച്ചിരിക്കുന്നത്. റേഷൻ ഗുണഭോക്താക്കൾക്ക് റേഷൻ കടകൾ, അക്ഷയ കേന്ദ്രങ്ങൾ, താലൂക്ക് സപ്ലൈ ഓഫീസുകൾ എന്നിവിടങ്ങളിൽ ആധാർ കാർഡുമായി എത്തി എല്ലാ അംഗങ്ങളെയും ആധാറുമായി ബന്ധിപ്പിക്കണം. ആധാർ ബന്ധിപ്പിക്കാത്തവരെ മുന്നറിയിപ്പ് കൂടാതെ തന്നെ റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്യുമെന്നും ജില്ലാ സപ്ലൈ […]